വീട് പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് പോര്‍ച്ചിന്റെ സ്ഥാനം. പലരും ഇക്കാര്യത്തില്‍ ശ്രദ്ധ കാണിക്കാറില്ല എന്നാണ് വിദഗ്ദര്‍ പറയുന്നത്. തെക്കുകിഴക്ക് അല്ലെങ്കിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ വേണം വാസ്തുപ്രകാരം പോര്‍ച്ച് പണിയാന്‍.
വടക്ക്പടിഞ്ഞാറ് ഭാഗത്ത് പോര്‍ച്ച് പണിയുകയാണെങ്കിൽ വാഹനങ്ങൾക്ക് കേടുപാടുകള്‍ സംഭവിക്കുമെന്നാണ് വിശ്വാസം. പോര്‍ച്ചില്‍ വായുപ്രവാഹം ഉണ്ടായിരിക്കുകയും കുറഞ്ഞത് രണ്ട്- മൂന്നടി സ്ഥല വ്യാപ്തി ഉണ്ടാവുകയും വേണം. എന്നാല്‍ വീടിനേട് ചേര്‍ത്ത് പോര്‍ച്ച് പണിതാല്‍ തിരിച്ചടിയുണ്ടാകുമെന്നാണ് പഴമക്കാര്‍ പറയുന്നത്.
വടക്ക് കിഴക്ക് ഭാഗത്ത് പോസറ്റീവ് എനർജികളുടെ പ്രവാഹം ഉള്ളതിനാല്‍ ഈ ദിശയില്‍ പോര്‍ച്ച് പണിയരുത്. തെക്ക് പടിഞ്ഞാറുഭാഗത്തും ഇതേ പ്രശ്‌നമുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിലും ശ്രദ്ധ വേണം. തെക്ക് അല്ലെങ്കിൽ കിഴക്ക് ഭാഗം അഭിമുഖീകരിച്ചായിരിക്കണം വാഹനങ്ങൾ പാര്‍ക്ക് ചെയ്യാന്‍.
വീടിന്റെ പ്രധാന കവാടത്തേക്കാൾ ഉയരത്തില്‍ പോര്‍ച്ചിന്റെ ഗേറ്റ് പണിയരുത്. മഞ്ഞ അല്ലെങ്കിൽ വെള്ള നിറമായിരിക്കണം പെയിന്റിങ്ങിന് ഉപയോഗിക്കേണ്ടത്. കഴിയുന്നതും വീടിന്റെ മുന്‍ ഭാഗത്ത് പോര്‍ച്ച് പണിയാതിരിക്കുന്നതാകും നല്ലത്. വീട്ടിലേക്കുള്ള സൂര്യപ്രകാശത്തിന്റെയും വായു സഞ്ചാരത്തിന്റെയും പാത മുറിയാന്‍ ഇത് കാരണമാകും.