കാലാകാലങ്ങളായി വാസ്തുശാസ്ത്രം അഭിവൃദ്ധി പ്രാപിച്ചുവരികയാണ്. ഈ എഞ്ചിനീയറിംഗ് യുഗത്തില്‍ വാസ്തു ശാസ്ത്രത്തിനു അതിന്റേതായ പങ്കുണ്ട് എന്നത് വിസ്മരിക്കത്തക്കതല്ല. അത് തന്നെയാണ് ഈയിടെ ഏതൊരു ബില്‍ഡിംഗ് കോണ്‍ട്രാക്റ്ററും അല്ലെങ്കിലും കമ്പനിയുടെ വാസ്തു അടിസ്ഥാനപ്പെടുത്തി തങ്ങളുടെ പ്രോജക്ടുകള്‍ തയ്യാറാക്കുന്നതും. ആധുനിക യുഗത്തില്‍ വാസ്തുശാസ്ത്രത്തില്‍ പ്രാധാന്യം ഏറി വരിക തന്നെയാണ്. ഇത്രയധികം പ്രാധാന്യമുള്ള വാസ്തുശാസ്ത്രം പരിഗണിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാം എന്ന് നോക്കാം.
പൊതുവെ വാസ്തു ശാസ്ത്രത്തില്‍ അടിസ്ഥാനപരമായി വടക്കു കിഴക്ക് തെക്കു പടിഞ്ഞാറ് എന്നീ നാലു ദിശകളില്‍ നിന്നു പ്രസരിക്കുന്ന ഊര്‍ജ്ജത്തെയും പരിഗണിക്കുന്നു. പ്രപഞ്ചത്തിലെ വിവിധങ്ങളായ ഊര്‍ജ്ജങ്ങളെയും മനുഷ്യനിലും അവന്റെ ചുറ്റുപാടുകളില്‍ നിന്നും പുറപ്പെടുന്ന ഊര്‍ജ്ജത്തെയും തമ്മില്‍ ബന്ധപ്പെടുത്തിയാണ് വാസ്തു ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഇതിനൊപ്പം പ്രധാന ഊര്‍ജ്ജ സ്രോതസ്സുകളായ സൗരോര്‍ജ്ജം, വൈദ്യുതി, കാന്തികം, ഗുരുത്വാകര്‍ഷണം തുടങ്ങിയ ഘടകങ്ങളേയും വാസ്തു പരിഗണിക്കുന്നുണ്ട്. വടക്ക് കിഴക്ക് നിന്ന് പുറപ്പെടുന്ന ഊര്‍ജ്ജം തെക്ക് പടിഞ്ഞാറ് ഭാഗത്ത് അവസാാനിക്കുന്നു, അത് കൊണ്ട് വടക്ക് കിഴക്ക് ഭാഗം വിശാലമായിരിക്കുകയും താഴ്ന്നുമിരിക്കണം