ശിവശങ്കറിന് തമിഴ്നാട്ടിലെ കാറ്റാടിപ്പാടത്ത് നിക്ഷേപമെന്ന് സൂചന

എ കെ ജെ അയ്യര്‍

ഞായര്‍, 1 നവം‌ബര്‍ 2020 (12:00 IST)
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ക്ക് തമിഴ്നാട്ടിലെ നാഗര്‌കോവിലിനടുത്തുള്ള കാറ്റാടിപ്പാടത്തു കോടിക്കണക്കിനു രൂപയുടെ ബിനാമി നിക്ഷേപം ഉണ്ടെന്ന് സൂചന. സ്വര്‍ണക്കടത്തു കേസിലെ പ്രതികളുടെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച അന്വേഷണമാണ് ഇത്തരമൊരു അന്വേഷണത്തിലേക്ക് നീളുന്നത്.
 
കെ.എസ് .ഇ.ബി ചെയര്‍മാനായിരുന്ന സമയത്താണ് നാഗര്‌കോവിലിലുള്ള കാറ്റാടി കമ്പനികളുമായി ഇദ്ദേഹം ബന്ധം സ്ഥാപിച്ചതും തുടര്‍ന്ന് സംസ്ഥാനത്തെ പല ഉന്നതരുടെയും പണം ഇവിടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സൂചന ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സി.എ പി.വേണുഗോപാലിന്റെ മൊഴികളില്‍ നിന്ന് തന്നെ ഐ.ഡി ക്ക് ഇതുമായി ബന്ധപ്പെട്ട ആദ്യ സൂചന ലഭിച്ചിരുന്നു.
 
ഇതിനൊപ്പം നാഗര്‍കോവിലില്‍ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ച ജര്‍മ്മന്‍ കമ്പനിയില്‍ യു.എ ഇ  മുന്‍ കോണ്‍സല്‍ ജനറലിനും മുതല്‍ മുടക്കുണ്ടെന്ന് സൂചനയുണ്ട്. ഇത് സംബന്ധിച്ച് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍