വീട് പുതിയതാണെങ്കിലും പഴയതാണെങ്കിലും ദൈവങ്ങളുടെ ചിത്രങ്ങള്‍ കഴിയുന്ന സ്ഥലങ്ങളിലെല്ലാം വയ്‌ക്കുന്നവരാണ് മിക്കവരും. പഴയ തലമുറയിലുള്ളവര്‍ ഇക്കാര്യത്തില്‍ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പറയുമെങ്കിലും പ്രവര്‍ത്തിയില്‍ മാറ്റമൊന്നും കാണാറില്ല. പുതിയ തലമുറയിലുള്ളവര്‍ക്ക് ഇക്കാര്യങ്ങളില്‍ വലിയ വിശ്വാസങ്ങള്‍ ഒന്നുമില്ലാത്തതും പ്രശ്‌നങ്ങളുണ്ടാക്കും.
പുതിയ ഭവനം വയ്ക്കുന്നതിനു മുമ്പ് തന്നെ ചില കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. കിടപ്പുമുറിയില്‍ ദൈവങ്ങളുടെ ചിത്രം പാടില്ല. വിശ്വാസം കൂടുതലുള്ളവര്‍ക്ക് ഇത് നെഗറ്റീവ് ഊര്‍ജം പകര്‍ന്നേക്കാം. ചിലര്‍ക്ക് ഈ ചിത്രങ്ങള്‍ കണ്ടാല്‍ ധൈര്യം തോന്നുമെങ്കിലും ചില ഘട്ടങ്ങളില്‍ പല പ്രതിസന്ധികളും ഉണ്ടാകും.
കിടപ്പുമുറി മുതല്‍ പൂജാ മുറിയുടെ കാര്യത്തില്‍ വരെ വ്യക്തതയുണ്ടാകണം. വീടിന്റെ ദര്‍ശനം, മാസ്റ്റർ ബെഡ്റൂം, അടുക്കള, ഗോവണികൾ, സെപ്റ്റിക് ടാങ്ക്, മുറികളുടെ സ്ഥാനം എന്നിവയുടെ കാര്യത്തില്‍ വ്യക്തമായ കണക്ക് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.