വാസ്തു വീഥികളില്‍ അഞ്ചെണ്ണം നന്ന്

Webdunia
ഞായര്‍, 13 ജൂണ്‍ 2010 (15:25 IST)
PRO
പുരാതന ഗൃഹ നിര്‍മ്മാണ ശാസ്ത്രമായ വാസ്തുവില്‍ വിവിധ വീഥികളെ കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ടോ? ഒരു പുരയിടത്തില്‍ ഗൃഹനിര്‍മ്മാണത്തിന് അനുയോജ്യമായ സ്ഥലം തെരഞ്ഞെടുക്കുന്നതിനാണ് വീഥികളെ ആശ്രയിക്കേണ്ടിവരിക.

വാസ്തുവില്‍ ഒമ്പത് വീഥികളാണ് ഉള്ളത്. വീട് വയ്ക്കാനുദ്ദേശിക്കുന്ന സ്ഥലത്തെ ദീര്‍ഘ ചതുരത്തിലോ സമചതുരത്തിലോ ഉള്ള 18 കള്ളികളായി തിരിച്ചാല്‍ അവയ്ക്കിടയില്‍ ഒമ്പത് വീഥികള്‍ ലഭിക്കും. ഇവയാണ് വാസ്തു വീഥികള്‍ എന്ന് അറിയപ്പെടുന്നത്.

ഈ ഒമ്പത് വീഥികള്‍ക്കും പ്രത്യേകം പേരുകളുണ്ട്. പിശാച വീഥി, ദേവ വീഥി, കുബേര വീഥി, യമ വീഥി, നാഗ വീഥി, ജല വീഥി, അഗ്നി വീഥി, ഗണേശ വീഥി, ബ്രഹ്മ വീഥി എന്നിങ്ങനെയാണ് അതിരില്‍ നിന്ന് അകത്തേക്കുള്ള വീഥികള്‍ അറിയപ്പെടുന്നത്.

ഇതില്‍ അഞ്ചെണ്ണം മാത്രമേ വീട് വയ്ക്കാന്‍ യോഗ്യമായുള്ളൂ. ദേവ വീഥി, കുബേര വീഥി, ജല വീഥി, ഗണേശ വീഥി, ബ്രഹ്മ വീഥി എന്നിവ ഗൃഹനിര്‍മ്മാണത്തിന് ഉത്തമങ്ങളും പിശാച വീഥി, യമ വീഥി, നാഗ വീഥി, അഗ്നി വീഥി എന്നിവ ഗൃഹ നിര്‍മ്മാണത്തിന് അധമങ്ങളുമാണ്.