വാസ്തു നന്നായാൽ ഓഫീസ് നന്നാകും; ഓഫീസ് നന്നായാലോ ? ധനസ്ഥിതിയും ! - പക്ഷേ എങ്ങനെ?

Webdunia
ചൊവ്വ, 27 ജൂണ്‍ 2017 (12:01 IST)
ഓഫീസ്, വീട് എന്നിവയെല്ലാം വാസ്തു ശാസ്ത്രത്തില്‍ അധിഷ്ഠിതമായാണ് നിര്‍മ്മിച്ചിരിക്കുന്നതെങ്കില്‍ അത് ധനസ്ഥിതി മെച്ചമാക്കാന്‍ സഹായിക്കും. വാസ്തു ശാസ്ത്രം പരിഗണിക്കാതെയാണ് നിര്‍മ്മിതി നടത്തിയിരിക്കുന്നതെങ്കില്‍ മറ്റ് പല വിപരീത ഫലങ്ങള്‍ക്കൊപ്പം ദാരിദ്ര്യ ദു:ഖവും അനുഭവിക്കേണ്ടി വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചിലർക്ക് വാസ്തു എന്നത് അന്ധവിശ്വാസമാണ്. എന്നാൽ, വാസ്തുവിൽ വിശ്വസിക്കുന്നവർക്ക് അങ്ങനെ കരുതാനാകില്ല, കാരണം അവർ നിമിത്തങ്ങളേയും വിശ്വസിക്കുന്നവരാണ്.
 
വടക്കു ഭാഗമാണ് ധനത്തിന്റെ അധിപനായ കുബേരന്റെ ദിക്ക്. ഏതെങ്കിലും വീടിന്‍റെയോ ഓഫീസിന്‍റെയോ വടക്ക് ഭാഗം അടച്ച് മൂടിയ നിലയിലാണെങ്കില്‍ അവിടെ സാമ്പത്തിക പ്രശ്നങ്ങള്‍ നിത്യസംഭവമായേക്കാം. ഈ അവസരത്തില്‍, വാസ്തു വിദഗ്ധരുടെ നിര്‍ദ്ദേശാനുസരണം ഇവിടെ വാതിലുകളോ ജനാലകളോ നിര്‍മ്മിക്കുന്നത് പ്രശ്നത്തിന് പരിഹാരമാവും.
 
വീട് മാത്രമല്ല ഓഫീസ് നിർമിക്കുമ്പോളും വാസ്തു നിരീക്ഷിക്കുകയും പഠിക്കുകയും വേണം. വടക്ക് ദര്‍ശനമായി കണ്ണാടികള്‍ വയ്ക്കുന്നതും സമ്പത്തിനെ വികര്‍ഷിക്കും. അതായത്, വടക്ക് ഭാഗത്തു നിന്നുള്ള ആരോഗ്യകരമായ ഊര്‍ജ്ജത്തെ കണ്ണാടി വെളിയിലേക്ക് തന്നെ പ്രതിഫലിപ്പിക്കും. അതിനാല്‍, വീടുകളിലായാലും ഓഫീസുകളിലായാലും കണ്ണാടികള്‍ സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് വാസ്തു വിദഗ്ധര്‍ പറയുന്നു.
 
വിലപിടിപ്പുള്ളതും അമൂല്യങ്ങളുമായതുമായ വസ്തുക്കൾ സൂക്ഷിക്കുന്ന അലമാരിയോ സേഫോ വടക്കോട്ട് അഭിമുഖമായി വേണം വയ്ക്കാന്‍. വാതിലിന് അഭിമുഖമായി നിന്ന് നോക്കുന്ന സ്ഥിതിയില്‍‍, മുറികളുടെ പിന്നില്‍ ഇടത്തെ മൂലയെ സമ്പത്തിന്‍റെ സ്ഥലമായാണ് കണക്കാക്കുന്നത്. ഇവിടം വൃത്തിയുള്ളതായി സൂക്ഷിക്കുന്നത് സമ്പത്തിനെ ആകര്‍ഷിക്കുമെന്ന് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
 
ആവശ്യത്തിന് പേപ്പറുകള്‍, പേന, റൈറ്റിംഗ് ബോര്‍ഡ്, മാഗസിന്‍ സ്റാന്‍ഡ്, സ്റ്റേപ്പിള്‍, മാര്‍ക്കര്‍, വൈറ്റ്നര്‍, മൊട്ടുസൂചി, കാല്‍ക്കുലേറ്റര്‍, എന്നിവ എപ്പോഴും ഓഫീസ് മുറിയില്‍ ലഭ്യമാക്കണം. ക്ലോക്ക്, കലണ്ടര്‍, ചെറിയ ബോര്‍ഡ് എന്നിവയും ഉണ്ടാകണം. അത്യാവശ്യം വേണ്ടുന്ന പുസ്തകങ്ങള്‍ ഉള്‍പ്പെടുന്ന ചെറിയ ലൈബ്രറിയും സജ്ജീകരിക്കണം. ഉപയോഗിക്കുന്നയാളുടെ ജോലിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളായിരിക്കും ഇവിടെ ലഭ്യമാക്കേണ്ടത്. ഇതിനൊക്കെ പുറമെ ഉപയോഗശൂന്യമായ പേപ്പറുകളും മറ്റും ഇടുന്നതിനായി ഒരു വേസ്റ് ബാസ്ക്കറും ഓഫീസ് മുറിയില്‍ ഉണ്ടായിരിക്കണം.
 
വീടുകളിലും ഓഫീസ് മുറി ഒരുക്കാൻ കഴിയും. വീട്ടിലെ മറ്റ് മുറികളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും ഓഫീസ് മുറി. വിവിധോപയോഗ ഫര്‍ണീച്ചറുകളാണ് ഓഫീസ് മുറിക്ക് അനുയോജ്യം. നാലില്‍ അധികം അറകളുള്ള കംപ്യൂട്ടര്‍ ടേബിളായിരിക്കണം ഇത്. നല്ല സൌകര്യമുള്ള അലമാരകള്‍ ഓഫീസ് മുറിയില്‍ ആവശ്യമാണ്. ജോലിയുമായി ബന്ധപ്പെട്ട സ്റ്റേഷനറി വസ്തുക്കള്‍ അലമാരകളില്‍ കൃത്യമായി അടുക്കി സൂക്ഷിക്കാനും ശ്രദ്ധിക്കണം. 
 
Next Article