പിതൃക്കള്‍ക്ക് സ്മരണകളുടെ ശ്രാദ്ധം

KBJKBJ
കര്‍ക്കിട-കവാവ് ......തീവ്ര വിരഹത്തിന്‍റെ അനുസ്മരണമാണ് ഈ ദിവസം.
ശരീരം വെടിഞ്ഞ പ്രാണന്‍റെ വിവിധ ലോകങ്ങളിലൂടെയുള്ള യാത്രയില്‍, ഭൂമിയില്‍ ജീവിച്ചിരിക്കുന്നവരുടെ സ്മരണയും, പിണ്ഡവും കൂട്ടിനെത്തുന്ന ദിനം.

പ്രിയപ്പെട്ടവരുടെ മരണത്തിന്‍റെ വ്യഥ കാലം കൊണ്ട് സഹനീയമാകുമെങ്കിലും അവരവശേഷിപ്പിച്ചു പോയ ശൂന്യത നിലനില്‍ക്കുന്നു. ഓര്‍മ്മകളില്‍ നീറുന്ന മുറിവ് പോല്‍, തൊട്ടാല്‍, അമര്‍ത്തിയാല്‍ അതില്‍നിന്ന് വീണ്ടും ചോര കിനിഞ്ഞേക്കും. മരിച്ചുപോയ അച്ഛന്‍, അമ്മ, സഹോദരന്‍, ഭര്‍ത്താവ്, കുട്ടികള്‍, മിത്രങ്ങള്‍, മറ്റ് ഉറ്റവരും ഉടയവരും കാലത്തിന്‍റെ അയനത്തില്‍ യാത്ര പറഞ്ഞും പറയാതെയും കാണാതാകുന്നു.

തര്‍പ്പണം ചെയ്യുന്തോറും പ്രാണന്‍ തനിക്കര്‍ഹമായ ലോകത്തിലേക്ക് കൂടുതല്‍അടുത്തു കൊണ്ടിരിക്കുന്നുവെന്ന് സങ്കല്പം. മോക്ഷം സിദ്ധിക്കാത്ത പിതൃക്കള്‍ക്ക് കര്‍ക്ക ിടകവാവിന് ഭൂമിയിലെത്തി, ഉറ്റവരുടെ ശ്രാദ്ധാന്നം ഭുജിക്കാനുള്ള അനുവാദമുണ്ടത്രേ. ഈ ദിവസം ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയോടെ ബലിയിട്ടാല്‍ മണ്‍മറഞ്ഞ പിതൃക്കള്‍ക്ക് മോക്ഷപ്രാപ്തിയുണ്ടാകുമെന്ന് കരുതുന്നു.

വെബ്ദുനിയ വായിക്കുക