വെള്ളക്കരം ഓൺ‌ലൈൻ വഴി അടച്ചാൽ 1 % കിഴിവ്

ചിപ്പി പീലിപ്പോസ്
വ്യാഴം, 23 ജനുവരി 2020 (17:14 IST)
വെള്ളക്കരം ഓണ്‍ലൈന്‍ ആയി കുടിശ്ശിക വരുത്താതെ അടച്ചാൽ ഉപഭോക്താക്കള്‍ക്ക് ബില്‍ തുകയുടെ ഒരു ശതമാനം കിഴിവ്. ഒരു ബില്ലില്‍ പരമാവധി നൂറു രൂപയായിരിക്കും ഇത്തരത്തില്‍ കുറച്ചു നല്‍കുക എന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. 
 
എല്ലാ വ്യാവസായിക കണക്ഷനുകളുടെ ബില്ലുകളുടെയും മറ്റു കണക്ഷനുകളുടെ 2000 രൂപയില്‍ കൂടുതല്‍ വരുന്ന ബില്ലുകളുടെയും അടവ് ഓണ്‍ലൈന്‍ വഴി മാത്രം സ്വീകരിക്കാനും തീരുമാനിച്ചു. 2020 മാര്‍ച്ച് ഒന്നു മുതൽ നല്‍കുന്ന ബില്ലുകളിലായിരിക്കും പുതിയ തീരുമാനങ്ങള് പ്രാബല്യത്തിൽ വരിക. 
 
ജല അതോറിറ്റിയുടെ ഉപഭോക്താക്കളിൽ 70 ശതമാനത്തിലധികം പേരും ഇപ്പോൾ ഓഫിസുകൾ വഴിയാണ് ബില്ലടയ്ക്കുന്നത്. ഇത് ഓൺലൈൻ വഴി മാറുമ്പോൾ ഉപഭോക്താക്കൾക്കും അതോറിറ്റിക്കും ഗുണകരമാകും. 

അനുബന്ധ വാര്‍ത്തകള്‍

Next Article