എല്ലാ അക്കൗണ്ടുകളും മാർച്ച് 31ന് മുൻപ് ആധാറുമായി ബന്ധിപ്പിയ്ക്കണം; ബാങ്കുകൾക്ക് നിർദേശം നൽകി നിർമല സീതാരാമൻ

ബുധന്‍, 11 നവം‌ബര്‍ 2020 (08:55 IST)
ഡല്‍ഹി: എല്ലാ ബാക് അക്കൗണ്ടുകളും 2021 മാർച്ച് 31നുള്ളിൽ ആധാറുമായി ബന്ധിപ്പിയ്ക്കണം എന്ന് ബാങ്കുകൾക്ക് നിർദേശം നൽകി ധനമന്ത്രി നിർമാല സീതാരാമൻ. മാർച്ച് 31 ഓടെ എല്ലാ അക്കൗണ്ടുകളും പാനുമായി ബന്ധിപ്പിയ്ക്കണം എന്നും ധനമന്ത്രി നിർദേശം നൽകി. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ 73മത് വാര്‍ഷിക പൊതുയോഗത്തിലാണ് ബാങ്കുകൾക്ക് നിർദേശവുമായി ധനമന്ത്രി രംഗത്തെത്തിയത്.
 
'എല്ലാവരെയും ധനകാര്യപ്രക്രീയയുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിയ്ക്കുകയാണ് എന്നാൽ ഇപ്പോഴും നിരവധി അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല. മാര്‍ച്ച്‌ 31ഓടെ എല്ലാ അക്കൗണ്ടുകളും പാനുമായി ബന്ധിപ്പിച്ചിരിക്കണം. ഈ കാലയളവിൽ തന്നെ എല്ലാ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം' നിർമല സീതാരാമൻ വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍