വയനാട് അടക്കമുള്ള തന്‍റെ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി പഴശ്ശി രാജാവ് നടത്തിയ ഐതിഹാസിക സമരത്തിന്‍റെ ഏറ്റവും വലിയ ശക്തി ആദിവാസി സമൂഹമായ കുറിച്യരുടെ പിന്തുണയായിരുന്നു. ബ്രിട്ടീഷുകാരുടെ ശക്തി എത്ര വലുതായിരുന്നാലും താന്‍ കീഴടങ്ങുകയില്ലെന്ന നീണ്ടനാളത്തെ ദൃഢനിശ്ചയത്തിന്‍റെ അന്ത്യം കൂടിയായിരുന്നു പഴശ്ശിയുടെ വീരമൃത്യു.
പക്ഷേ, ദക്ഷിണേന്ത്യയിലെ രാജാക്കന്മാരാരും ബ്രിട്ടീഷ് വിരുദ്ധസമരത്തില്‍ പഴശ്ശിക്കൊപ്പമുണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് ടിപ്പു സുല്‍ത്താനായിരുന്നു. 1799ല്‍ ടിപ്പു മരിച്ചതോടെ മൈസൂരിന്‍റെ ചെറുത്തുനില്പുമില്ലാതായി.