സാമൂഹിക ക്ഷേമത്തിന് ഊന്നല്‍

വെള്ളി, 29 ഫെബ്രുവരി 2008 (12:02 IST)
WDFILE
സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ ധനമന്ത്രി ചിദംബരം ഉദാരീകരണ വ്യവസ്ഥയുടെ ആവശ്യകത ചൂണ്ടിക്കാണിച്ചുവെങ്കിലും പൊതു ബജറ്റില്‍ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് അര്‍ഹമായ പ്രാധാന്യം ലഭിച്ചു. ലാഭമില്ലാത്ത മേഖലകളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍‌മാറണമെന്നാണ് പുത്തന്‍ സാമ്പത്തിക വ്യവസ്ഥ പറയുമ്പോഴാണ് ചിദംബരം ഇത്തരത്തിലുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചത്.

‘വിദ്യാഭ്യാസ മേഖലയ്‌ക്ക് 34 400 കോടി രൂപ നല്‍കും. ഭാരത് നിര്‍മ്മാണ്‍ പദ്ധതിയ്‌ക്ക് 31 282 കോടി ബജറ്റില്‍ നീക്കി വെച്ചു. മുതിര്‍ന്ന പൌരന്‍‌മാരുടെ ക്ഷേമ പദ്ധതികള്‍ക്കായി 400കോടി അനുവദിക്കും.

ആരോഗ്യ മേഖലയ്‌ക്ക് 15 ശതമാനം വിഹിതം കൂട്ടി. ജലദൌര്‍ബല്യമുള്ള സ്‌കൂളുകളില്‍ കുടിവെള്ളപദ്ധതി നടപ്പാക്കും. ഇതിനായി 200 കോടിയുടെ ആദ്യ ഗഡു നല്‍കും‘; ചിദംബരം ബജറ്റില്‍ അറിയിച്ചു. പ്രധാന സാമൂഹിക ക്ഷേമ മേഖലക്കുറിച്ച്

ആരോഗ്യം

തൊണ്ണൂറുകളില്‍ മൊത്തം ആഭ്യന്തര വരുമാനത്തിന്‍റെ ആറ് ശതമാനം ആരോഗ്യത്തിനായി ചെലവഴിച്ചിരുന്നു. അതേസമയം 1995 ലെ ലോകബാങ്കിന്‍റെ കണക്കനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ 5. 2 ശതമാനം ആരോഗ്യത്തിനായി നീക്കിവെയ്‌ക്കുന്നു.

വിദ്യാഭ്യാസം

2006-07ല്‍ വിദ്യാഭ്യാസത്തിനായി കേന്ദ്രസര്‍ക്കാര്‍ 24,115 കോടി രൂപയാണ് ചെലവഴിച്ചത്. അതേസമയം ഈ സാമ്പത്തിക വര്‍ഷം 20 ശതമാനം അധികം തുകയാണ് വിദ്യാഭ്യാസത്തിനായി നീക്കിവെച്ചിരിക്കുന്നത്.

ബജറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം

വെബ്ദുനിയ വായിക്കുക