Budget 2021:ഇൻഷുറൻസ് മേഖലയിൽ വിദേശനിക്ഷേപ പരിധി 49ൽ നിന്നും 74% ആയി ഉയർത്തി, എൽഐ‌സിയുടെ ഐപിഒ ഈ വർഷമുണ്ടാകും

Webdunia
തിങ്കള്‍, 1 ഫെബ്രുവരി 2021 (12:08 IST)
രാജ്യത്ത് ഇൻഷുറൻസ് മേഖലയിൽ വിദേശനിക്ഷേപപരിധി 49 ശതമാനത്തിൽ നിന്നും 74 ശതമാനമായി ഉയർത്താൻ തീരുമാനം. ബജറ്റ് പ്രഖ്യാപനത്തിലാണ് ധനമന്ത്രി ഇന്ത്യൻ സാമ്പത്തിക മേഖലയിലെ സുപ്രധാനമായ തീരുമാനം പ്രഖ്യാപിച്ചത്. 
 
രാജ്യത്തെ പ്രധാന തുറമുഖങ്ങളിൽ പൊതു സ്വകാര്യ പങ്കാളിത്തം കൊണ്ടുവരും. സോളാർ എനർജി കോർപ്പറേഷന് ആയിരം കോടിയുടെ അധികസഹായം നൽകും. കൂടുതൽ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികൾ വിൽക്കും. 1.75 ലക്ഷം കോടി രൂപയുടെ ഓഹരികൾ 2021-22 സാമ്പത്തിക വർഷത്തിൽ വിറ്റഴിക്കും. എൽഐ‌സിയുടെ ഐപിഒ‌യും ഈ വർഷം ഉണ്ടാകും.

അനുബന്ധ വാര്‍ത്തകള്‍

Next Article