Bigg Boss Malayalam Season 7 Live Updates: 'സരിഗമപ' ഗായകന്‍ അക്ബര്‍, നടി അനുമോള്‍; ബിഗ് ബോസിലെ മത്സരാര്‍ഥികളെ അറിയാം

രേണുക വേണു

ഞായര്‍, 3 ഓഗസ്റ്റ് 2025 (19:37 IST)
Anumol - Bigg Boss Malayalam Season 7

Bigg Boss Malayalam Season 7 Live Updates: ബിഗ് ബോസ് മലയാളം സീസണ്‍ 7 നു തിരശ്ശീല ഉയര്‍ന്നു. 20 മത്സരാര്‍ഥികളെ അവതാരകനായ നടന്‍ മോഹന്‍ലാല്‍ പരിചയപ്പെടുത്തുകയാണ്. ആദ്യ മത്സരാര്‍ഥി പ്രേക്ഷകരുടെ ഇടയില്‍ നിന്ന്. കോമണര്‍ എന്നാണ് ഈ മത്സരാര്‍ഥി അറിയപ്പെടുക. 
 
Aneesh in Bigg Boss Malayalam 7: പ്രേക്ഷകരുടെ ഇടയില്‍ നിന്ന് എത്തിയ കോമണര്‍ അനീഷ് ആണ് ആദ്യ മത്സരാര്‍ഥി. തൃശൂര്‍ സ്വദേശിയായ അനീഷ് സര്‍ക്കാര്‍ ജോലിയില്‍ നിന്ന് അവധിയെടുത്താണ് ബിഗ് ബോസില്‍ എത്തിയിരിക്കുന്നത്. ആദ്യ മത്സരാര്‍ഥി വീട്ടിലേക്ക് കയറി. 
 
Anumol in Bigg Boss Malayalam 7: രണ്ടാമത്തെ മത്സരാര്‍ഥിയായി നടി അനുമോള്‍ ബിഗ് ബോസ് ഹൗസില്‍. സ്റ്റാര്‍ മാജിക്ക് ടെലിവിഷന്‍ ഷോയിലൂടെയാണ് അനുമോള്‍ മലയാളികള്‍ക്കു പ്രിയങ്കരിയായത്. ടെലിവിഷന്‍ പരമ്പരകളിലും ടെലിവിഷന്‍ ഷോകളിലും താരം സജീവമാണ്. 

Aryan Kathuria in Bigg Boss Malayalam Season 7: നടനും മോഡലുമായ ആര്യന്‍ ബിഗ് ബോസ് മലയാളത്തില്‍. 1983, ഓര്‍മകളില്‍, ഫാലിമി എന്നീ സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. 

Kalabhavan Sariga in Bigg Boss Malayalam Season 7: കൊച്ചി കലാഭവന്‍ മിമിക്രി താരമായി മലയാളത്തില്‍ എത്തിയ സരിഗയും ബിഗ് ബോസില്‍. സ്‌റ്റേജ് ഷോകളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും സരിഗ മലയാളികള്‍ക്കു പ്രിയങ്കരിയാണ്. 
 
Aqbar Khan in Bigg Boss Malayalam 7: 'സരിഗമപ' മ്യൂസിക് റിയാലിറ്റി ഷോയിലൂടെ സുപരിചിതനായ ഗായകന്‍ അക്ബര്‍ ഖാന്‍ ബിഗ് ബോസ് മലയാളത്തില്‍. സോഷ്യല്‍ മീഡിയയില്‍ അക്ബറിന്റെ പാട്ടുകള്‍ക്ക് ഏറെ ആരാധകരുണ്ട്. 

RJ Bincy in Bigg Boss Malayalam Season 7: ആര്‍ജെ ബിന്‍സി ബിഗ് ബോസ് മലയാളത്തില്‍. റേഡിയോ ജോക്കി, ക്രിയേറ്റര്‍, മോഡല്‍ എന്നിങ്ങനെയെല്ലാം ബിന്‍സി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മഴവില്‍ മനോരമ, സൂര്യ കോമഡി എന്നിവയില്‍ ബിന്‍സി അവതാരകയായിട്ടുണ്ട്. 

Oneal Sabu in Bigg Boss Malayalam Season 7: സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനായ ഒണിയല്‍ സാബു ബിഗ് ബോസ് മലയാളത്തില്‍. എഫ്.സി ബോയ് 83 എന്നാണ് സാബുവിന്റെ ഇന്‍സ്റ്റ ഐഡി പേര്. ഭക്ഷണം, നിയമ, ചരിത്രം എന്നീ മേഖലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട വ്യക്തി. 
 
Binny Sebastian in Bigg Boss Malayalam Season 7: ഏഷ്യാനെറ്റിലെ 'ഗീതാഗോവിന്ദം' സീരിയലിലൂടെ മലയാളികള്‍ക്കു സുപരിചിതയായ ബിന്നി സെബാസ്റ്റ്യനും ബിഗ് ബോസില്‍. ഡോക്ടറായ ബിന്നി കോട്ടയം ചങ്ങനാശേരി സ്വദേശിനിയാണ്. തോപ്പില്‍ ജോപ്പന്‍ എന്ന മമ്മൂട്ടി ചിത്രത്തിലും ബിന്നി അഭിനയിച്ചിട്ടുണ്ട്. സീരിയല്‍ നടന്‍ നൂബിന്‍ ജോണിയാണ് ബിന്നിയുടെ ജീവിതപങ്കാളി. 
 
Rena Fathima in Bigg Boss Malayalam Season 7: ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയായി റെന ഫാത്തിമ. പഠനത്തിനൊപ്പം പാര്‍ട് ടൈം ജോലി ചെയ്തു സ്വന്തമായി സമ്പാദിക്കുന്ന റെനയ്ക്ക് 19 വയസാണ് പ്രായം. സോഷ്യല്‍ മീഡിയയിലും സജീവമാണ്. 

Abhilash in Bigg Boss Malayalam Season 7: ടിക് ടോക്കിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട അഭിലാഷും ബിഗ് ബോസ് മലയാളത്തില്‍. അഭിശ്രീ എന്നാണ് വിളിപ്പേര്. നൃത്തരംഗത്ത് സജീവം. 
 
Munshi Ranjeet in Bigg Boss Malayalam Season 7: സിനിമയിലും ടെലിവിഷന്‍ രംഗത്തും സജീവ സാന്നിധ്യമായ മുന്‍ഷി രഞ്ജീത്തും ബിഗ് ബോസില്‍. ഏഷ്യാനെറ്റിലെ മുന്‍ഷി എന്ന പരിപാടിയില്‍ ബാര്‍ബര്‍ ഭാഗ്യം എന്ന റോളില്‍ തിളങ്ങി. 
 
ഏഷ്യാനെറ്റ് ചാനലിലും ജിയോ ഹോട്ട്സ്റ്റാറിലും ബിഗ് ബോസ് മലയാളം തത്സമയം കാണാം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍