Bigg Boss Malayalam Season 6 Wild Card Entrants: ഗേ ആണെന്ന് വെളിപ്പെടുത്തിയ അഭിഷേക് ജയദീപ് മുതല്‍ വിവാദ റിവ്യുവര്‍ സിക്രട്ട് ഏജന്റ് വരെ; ബിഗ് ബോസ് സീസണ്‍ 6 ലെ വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ഥികള്‍

രേണുക വേണു

തിങ്കള്‍, 8 ഏപ്രില്‍ 2024 (17:17 IST)
Bigg Boss Malayalam Season 6

Bigg Boss Malayalam Season 6 Wild Card Entrants: ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് ആറ് പുതിയ മത്സരാര്‍ഥികള്‍ എത്തി. 28-ാം ദിവസമാണ് ആറ് പുതിയ അംഗങ്ങള്‍ ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത്. മലയാളികള്‍ക്ക് സുപരിചിതരാണ് പുതിയ മത്സരാര്‍ഥികള്‍. ഓരോരുത്തരേയും പരിചയപ്പെടാം...
 
അഭിഷേക് ജയ്ദീപ് 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Abhishek Jayadeep (@tall_brown_boy)

ഐടി പ്രൊഫഷണല്‍ ആയ അഭിഷേക് ജയദീപ് ഫാഷന്‍ രംഗത്ത് സജീവമാണ്. തൃശൂര്‍ സ്വദേശിയായ അഭിഷേക് കഴിഞ്ഞ മൂന്ന് വര്‍ഷമായി പൂനെയില്‍ ആണ്. LGBTQ കമ്യൂണിറ്റിയെ പ്രതിനിധാനം ചെയ്യുന്ന അഭിഷേക് ഒരു ഗേയാണ്. മിസ്റ്റര്‍ ഗേ വേള്‍ഡ് ഇന്ത്യ 2023 റണ്ണര്‍ അപ്പ്. ആദ്യത്തെ മിസ്റ്റര്‍ ഗേ കേരള കൂടിയാണ്. താന്‍ ഗേ ആണെന്ന വിവരം അച്ഛന് അറിയില്ലെന്നും ഈ ഷോയിലൂടെ അദ്ദേഹം അറിയുമെന്നും അഭിഷേക് പറഞ്ഞു. 
 
ഡിജെ സിബിന്‍ 
 
DJ സിബിനും ബിഗ് ബോസില്‍ മത്സരാര്‍ഥിയായി എത്തിയിരിക്കുന്നു. കൊറിയോഗ്രഫറാണ്. 250 ല്‍ അധികം വേദികളില്‍ ഡിജെയായി. തിരുവനന്തപുരം വലിയ വേളി സ്വദേശിയാണ്. ഏഷ്യാനെറ്റിന്റെ ഡാന്‍സ് റിയാലിറ്റി ഷോ 'തകതിമി'യിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. 
 
നന്ദന 
 
അക്കൗണ്ടിങ് പഠിച്ചു കൊണ്ടിരിക്കുന്ന നന്ദന തൃശൂര്‍ സ്വദേശിനിയാണ്. പഠിക്കുന്നതിനൊപ്പം പാര്‍ട് ടൈം ജോലി ചെയ്യുന്നു. അച്ഛന്‍ 14 വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു. 
 
അഭിഷേക് ശ്രീകുമാര്‍ 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by TOXIC PATRIARCH (@toxic.patriarch.v7)

പത്തനംതിട്ട സ്വദേശിയായ അഭിഷേക് ശ്രീകുമാര്‍ അഭിനേതാവാണ്. പരസ്യ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. വീട്ടില്‍ അച്ഛനും അമ്മയും രണ്ട് സഹോദരിമാരും. വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിനു സോഷ്യല്‍ മീഡിയയില്‍ ബാന്‍ ലഭിച്ചിട്ടുണ്ട്. 
 
പൂജ കൃഷ്ണ 
 
സോഷ്യല്‍ മീഡിയ അഭിമുഖങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിനിയാണ്. നിരവധി സിനിമ താരങ്ങളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. അഭിനേത്രി, നര്‍ത്തകി എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 
 
സീക്രട്ട് ഏജന്റ് - സായ് കൃഷ്ണന്‍ 
 
സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട റിവ്യുവര്‍ ആണ് സായ് കൃഷ്ണന്‍. സീക്രട്ട് ഏജന്റ് എന്നാണ് യുട്യൂബ് ചാനലിന്റെ പേര്. സിനിമ റിവ്യു കാരണം ഒട്ടേറെ വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. മലപ്പുറം സ്വദേശിയാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍