‘യേശുദാസിന്‍റെ ശബ്‌ദ’മുള്ള അഭിജിത് കൊല്ലം വിവാഹിതനായി, വധു ആരെന്നോ?

ഗേളി ഇമ്മാനുവല്‍

ചൊവ്വ, 17 മാര്‍ച്ച് 2020 (15:55 IST)
യേശുദാസിന്‍റെ സ്വരത്തോട് സാമ്യമുള്ള ശബ്‌ദത്തില്‍ പാടി ഏവരിലും കൌതുകമുണര്‍ത്തിയ ഗായകന്‍ അഭിജിത് കൊല്ലം വിവാഹിതനായി. ഒട്ടേറെ ഹ്രസ്വ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുള്ള വിസ്‌മയ ശ്രീയാണ് അഭിജിത്തിന്‍റെ വധു.
 
കൊറോണ പേടി നിലനില്‍ക്കുന്നതിനാല്‍ വളരെ ലളിതമായ ചടങ്ങുമാത്രമായിരുന്നു വിവാഹത്തിന് ഉണ്ടായിരുന്നത്. ഇപ്പോഴത്തെ ഈ വിഷമസന്ധി മാറിക്കഴിഞ്ഞാല്‍ എല്ലാവരെയും വിളിച്ച് ഒരു ചടങ്ങുനടത്തുമെന്ന് അഭിജിത്തും വിസ്‌മയ ശ്രീയും അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍