2 ക്രോര്‍ റിയാലിറ്റിയുമായി ജീവന്‍

WDFILE
കണ്ണീര്‍ സീരിയലുകള്‍ പെയ്തൊഴിഞ്ഞപ്പോള്‍ ചാനലുകളില്‍ ഇപ്പോള്‍ റിയാലിറ്റി ഷോകളുടെ പൂക്കാലമാണ്. ജീവന്‍ ടിവി സംപ്രേഷണം ആരംഭിച്ച റിയാലിറ്റി ഷോയായ ‘2 ക്രോര്‍ ആപ്പിള്‍ മെഗാ സ്റ്റാര്‍സി‘ന് മികച്ച വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.

നൃത്ത-സംഗീത രംഗത്തെ യുവപ്രതിഭകളെ കണ്ടെത്താനുള്ള ഷോ എല്ലാ ദിവസവും രാത്രി എട്ടു മുതല്‍ ഒമ്പതു വരെയാണ് സം‌പ്രേക്ഷണം ചെയ്യുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ സംഗീത മത്സരവും ശനി, ഞായര്‍ ദിവസങ്ങളില്‍ നൃത്ത മത്സരവുമാണ്.

രാത്രി 12 ന് ഇത് പുന:സം‌പ്രേഷണം ചെയ്യും. ഗായിക ചിത്ര, സംഗീത സംവിധായകനായ ജാസി ഗിഫ്റ്റ്, ദീപക് ദേവ്, നൃത്ത സംവിധായകനും നടനുമായ ഹരികുമാര്‍ നര്‍ത്തകരും നടിമാരുമായ മോഹിനി,വിന്ദുജ മേനോന്‍ തുടങ്ങിയവരാണ് വിധികര്‍ത്താക്കള്‍.വിജയികള്‍ക്ക് ഇരുപത്തഞ്ച് ലക്ഷം രൂപയുടെ നാലു ഫ്ലാറ്റുകളും നാല് ആള്‍ട്ടോ കാറുകളും പത്തു പവനും സമ്മാനിക്കും.

വെബ്ദുനിയ വായിക്കുക