ഇനി സ്റ്റാര്‍ സിംഗറിന് ‘തരികിട സിംഗര്‍’ എന്നുപേരിടണോ?!
ശനി, 31 മാര്‍ച്ച് 2012 (14:18 IST)
PRO
PRO
റിയാലിറ്റി ഷോയെന്നാല്‍ നാട്ടുകാരെ പൊട്ടന്‍ കളിപ്പിക്കലാണെന്നും കഴുതകളായ പാവം ജനത്തെക്കൊണ്ട് ‘എസ്‌എംഎസ്’ അയച്ച് പണമുണ്ടാക്കല്‍ ഏര്‍പ്പാടാണെന്നും എല്ലാവര്‍ക്കും അറിയാം. എന്നിട്ടും, റിയാലിറ്റി ഷോകള്‍ കൂടുന്നതല്ലാതെ കുറയുന്നില്ല. എല്ലാ ചാനലുകളിലുമുണ്ട് റിയാലിറ്റി ഷോകള്‍. ഓരോ ചാനലുകളും പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ‘റിയാലിറ്റിയേക്കാള്‍ റിയാലിറ്റി’ തുടിക്കുന്ന എപ്പിസോഡുകളാണ് ഒരുക്കുന്നത്. അതായത് റിയാലിറ്റി ക്ലച്ച് പിടിക്കാത്തപ്പോള്‍ ‘ഇല്ലാത്ത റിയാലിറ്റി’ പുഴുങ്ങിയെടുക്കല്‍.
കണ്ണീരും സസ്പെന്‍സും ഭാവാഭിനയവും കൂട്ടിക്കുഴച്ചാണ് റിയാലിറ്റിയേക്കാള്‍ വലിയ റിയാലിറ്റിയെ ചാനലുകള്‍ സൃഷ്ടിച്ചെടുക്കുന്നത്. ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്യുന്ന സ്റ്റാര്‍ സിംഗര്‍ തന്നെയാണ് ചേരുമ്പടി മസാല ചേര്‍ത്ത് റിയാലിറ്റി ഷോ നടത്തുന്നതില്‍ വിരുതന്മാര്‍. ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗറിലെ പൊതുജനപ്രിയ ഗായകനായ സുകേഷ് കുട്ടനെ വച്ചാണ് ഇത്തവണ പ്രേക്ഷകരെ ഏഷ്യാനെറ്റ് പൊട്ടന്‍ കളിപ്പിച്ചത്.
ഓട്ടിസം ബാധിച്ച ഗായകനായ സുകേഷ് കുട്ടനെ, അതുകൊണ്ടുതന്നെ, പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. രോഗാവസ്ഥയെ മറുകടന്നും തന്നാലാവും വിധം പാട്ടുകള്‍ പാടി ഫലിപ്പിക്കുന്ന സുകേഷ് കുട്ടന് എസ്എംഎസ് വാരിക്കോരി നല്‍കാന്‍ പ്രേക്ഷകര്‍ മടിക്കാറുമില്ല. പ്രേക്ഷകരുടെ സുകേഷിനോടുള്ള ഈ ‘സോഫ്റ്റ് കോര്‍ണര്‍’ മുതലെടുക്കുന്ന തരത്തിലുള്ള ഒരുതരം പറ്റിപ്പാണ് ഈയടുത്ത ദിവസം ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗറില്‍ അരങ്ങേറിയത്.
അടുത്ത പേജില്‍ വായിക്കുക “സ്റ്റാര്‍ സിംഗറില്‍ സുകേഷ് എത്തിയില്ല, എന്തുകൊണ്ട്?”
(ചിത്രങ്ങള്‍ക്ക് കടപ്പാട് - യൂട്യൂബില്‍ ഏഷ്യാനെറ്റ് അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോകള്‍)
PRO
PRO
സ്റ്റാര്‍ സിംഗര്‍ പഴയപടി ആരംഭിക്കുന്നു. വേദിയില്‍ ചിത്ര, എംജി ശ്രീകുമാര്‍, എം ജയചന്ദ്രന്‍, അനുരാധാ ശ്രീരാം തുടങ്ങിയ പ്രതിഭകള്‍ ജഡ്ജുമാരായി ഇരിപ്പുണ്ട്. അതിഥികളായി കവി അനില്‍ പനച്ചൂരാനും ‘നാടോടികള്‍’ ഫെയിം ശശികുമാറും. ‘പ്രശസ്ത’ അവതാരിക രഞ്ജിനി ഹരിദാസ് വരാന്‍ പോകുന്നത് ‘തമിഴ് തണ്ടര്‍ റൌണ്ട്’ ആണെന്നും സുകേഷ് കുട്ടന്‍ വേദിയില്‍ എത്താന്‍ പോകുന്നുവെന്നും പ്രഖ്യാപിക്കുന്നു.
പ്രഖ്യാപനം കഴിയേണ്ട താമസം, വാദ്യമേളം മുഴങ്ങുന്നു, നൃത്തക്കാര്‍ സ്റ്റേജില്‍ എത്തുന്നു. എല്ലാവരും സുകേഷ് കുട്ടനെയും കാത്തിരിക്കുമ്പോള്‍ ആരോ ഒരാള്‍ വന്ന് ചിത്രയോട് എന്തോ പറയുന്നു. അതോടെ, ‘ഇടിമിന്നലിന്റെ’ സൌണ്ടിലേക്ക് ‘പക്കവാദ്യം’ മാറുന്നു. പ്രേക്ഷകര്‍ പകച്ച് നില്‍ക്കുമ്പോള്‍ രഞ്ജിനി പറയുകയായി, ‘സുകേഷ് കുട്ടന്‍ പെര്‍ഫോം ചെയ്യാന്‍ എത്തിയിട്ടില്ല’ എന്ന്. ഇത് കഴിഞ്ഞയുടന്‍ ‘ഓട്ടിസം’ ബാധിച്ച സുകേഷ് കുട്ടനെ പറ്റിയുള്ള ബീറ്റുകള്‍.
തുടര്‍ന്ന് പകച്ചിരിക്കുന്ന ജഡ്ജിമാരുടെയും അതിഥികളുടെയും മുഖങ്ങള്‍ എം ജയചന്ദ്രന്‍ തലയ്ക്ക് കയ്യും വച്ച് വിഷമിക്കുന്നു. സുകേഷ് മുറിയില്‍ നിന്ന് പുറത്തിറങ്ങുന്നില്ല എന്ന് പ്രേക്ഷകരെ അറിയിച്ച രഞ്ജിനി, നിര്‍ണായകമായ ഈ സന്ദര്‍ഭത്തില്‍ (പ്രൊഫോര്‍മര്‍ വന്നില്ലെങ്കില്‍ ‘എലിമിനേറ്റ്’ എന്നാണെത്രെ റൂള്‍) എന്ത് ചെയ്യണമെന്ന് ജഡ്ജിമാരോട് അഭിപ്രായം ആരായുന്നു. സുകേഷിന് ഒരു അവസരം കൊടുക്കണം എന്നാണ് ജഡ്ജിമാര്‍ക്ക് വേണ്ടി സംസാരിച്ച ചിത്ര അഭിപ്രായം പറഞ്ഞത്.
അടുത്ത പേജില്‍ വായിക്കുക ‘സുകേഷിനെ തിരിച്ച് വിളിക്കാന്‍ ജഡ്ജുമാരുടെ പാട്ട്!’
(ചിത്രങ്ങള്‍ക്ക് കടപ്പാട് - യൂട്യൂബില്‍ ഏഷ്യാനെറ്റ് അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോകള്‍)
PRO
PRO
സുകേഷിന് പെര്‍ഫോം ചെയ്യാന്‍ സാധിക്കാത്തത് കൊണ്ട് പ്രേക്ഷകരുടെ എംഎസ്‌എം ഉണ്ടെങ്കില്‍ മാത്രമേ തിരിച്ചെത്താന്‍ പറ്റുകയുള്ളൂ എന്നും അതിനാല്‍ പ്രേക്ഷകര്‍ നിര്‍ലോഭം എസ്‌എംഎസ് അയയ്ക്കാന്‍ മറക്കരുതെന്നും ചിത്ര പറയുന്നു. തുടര്‍ന്ന്, ‘അറബിക്കഥ’ എന്ന സിനിമയ്ക്ക് വേണ്ടി അനില്‍ പനച്ചൂരാന്‍ എഴുതിയ ‘തിരികെ ഞാന്‍ വരുമെന്ന’ പാട്ട് ഹൃദയഭേദകമായി പാടിക്കൊണ്ട് ജഡ്ജിമാര്‍ സുകേഷിനെ തിരികെ വിളിക്കുന്ന രംഗമാണ്.
ജഡ്ജിമാര്‍ പാടിയ പാട്ട് കവിതാ രൂപത്തില്‍ സാക്ഷാല്‍ അനില്‍ പനച്ചൂരാന്‍ തന്നെ പാടുന്നതാണ് അടുത്ത രംഗം. ശശികുമാര്‍ പറയുന്നു, താന്‍ ‘സുകേഷിനെ മിസ് ചെയ്തു’ എന്ന്. ഇതിനിടയില്‍ സുകേഷിന്റെ അമ്മ സ്മിത പ്രത്യക്ഷപ്പെട്ട്, ‘സുകേഷിന് പാടാന്‍ മൂഡില്ലെന്നും പാലക്കാട്ടേക്കോ ദുബായിലേക്കോ പോകണം എന്നാണ് പറയുന്നത്’ എന്നും ഓര്‍മിപ്പിക്കുന്നു. ജഡ്ജിമാരുടെയും സ്റ്റാര്‍ സിംഗര്‍ മാനേജുമെന്റിന്റെയും കാരുണ്യത്താല്‍ നേരിട്ട് ഡേഞ്ചര്‍ സോണില്‍ എത്തിയിരിക്കുന്ന സുകേഷിന് എസ്‌എംഎസ് വാരിക്കോരി കൊടുക്കാന്‍ പറഞ്ഞ രഞ്ജിനി എപ്പിസോഡ് അവസാനിപ്പിക്കുന്നു.
ഏഷ്യാനെറ്റിന്റെ ഈ എപ്പിസോഡിന് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ തടിയടിയാണ് കിട്ടുന്നത്. ‘ഓട്ടിസത്തെ വിറ്റ് കാശാക്കുന്നവര്‍’ എന്നാണ് ഈ എപ്പിസൊഡിന്റെ വീഡിയോയ്ക്ക് യൂട്യൂബില്‍ ഇട്ടിരിക്കുന്ന പേര്. സുകേഷ് വരുമോ ഇല്ലയോ എന്ന കാര്യം സ്റ്റാര്‍ സിംഗര്‍ ‘പ്രോഗ്രാം കമ്മറ്റിക്കാര്‍’ക്ക് അറിയുമായിരുന്നില്ല എന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ‘സുകേഷ് പാടാന്‍ എത്തിയിട്ടില്ലെങ്കില്‍ മ്യൂസിക് സ്റ്റാര്‍ട്ട് ചെയ്തു, ഡാന്‍സുകാരെയും കെട്ടിച്ചു ഷൂട്ട് ചെയ്തത് എന്തിനായിരുന്നു. മനസിലാക്കുക, കേരളത്തില്‍ മണ്ടന്മാരുടെ ശതമാനം വളരെ കുറവാണ്’ എന്നാണ് ഒരു ഫേസ്ബുക്കില്‍ ഒരു യൂസര്‍ കുറിച്ചിട്ടത്.
പിന്നിലെ പേജില്‍ വായിക്കുക ‘സുകേഷിനെ തിരിച്ച് വിളിക്കാന്‍ ജഡ്ജുമാരുടെ പാട്ട്!’
(ചിത്രങ്ങള്‍ക്ക് കടപ്പാട് - യൂട്യൂബില്‍ ഏഷ്യാനെറ്റ് അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോകള്‍)