ഭർത്താവിനെ 'പൊണ്ണത്തടിയനായ ആന' എന്നു വിളിച്ചു, വിമാഹമോചനം അനുവദിക്കാൻ അതുതന്നെ ധാരാളമെന്ന് ഡൽഹി ഹൈക്കോടതി

തിങ്കള്‍, 17 ജൂണ്‍ 2019 (19:27 IST)
ഭർത്താവിനെ പൊണ്ണത്തടിയനായ ആന എന്ന് പരിഹസിച്ചത് പ്രധാന കാരനമായി കണക്കാക്കി ഡൽഹി ഹൈക്കോടതി വിവാഹ മോചനം അനുവദിച്ചു. ഭാര്യ ഭർത്താവിനെ ക്രൂരമായി തടിയനായ ആന എന്നും പൊണ്ണത്തടിയനായ ആന എന്നുമെല്ലാം വിശേശേഷിപ്പിച്ചത് തന്നെ വൈവഹിക ബന്ധത്തിൽ തകർച്ചയുണ്ടാക്കുന്നതാണ് എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
 
ഭാര്യ തന്നോട് ക്രൂരമായി പെരുമാറുകയാണെന്നും തനിക്ക് ലൈംഗികമായി സംതൃപ്തിപ്പെടുത്താനുള്ള കഴിവില്ലെ പറഞ്ഞ് അതിക്ഷേപിക്കുകയാണെന്നും കാട്ടി മുൻ ഭർത്താവ് കുടുംബ കോടതി അനുവദിച്ച ഡീവോഴ്സ് ഹൈക്കോടതി ശരിവക്കുകയായിരുന്നു. ഭാര്യ തന്നോട് ക്രൂരമായാണ് പെരുമാറുള്ളത് എന്നും തന്നെ മർദ്ദിച്ചിരുന്നു എന്നും ഹർജിക്കാരൻ പരാതിയിൽ പറഞ്ഞിരുന്നു.
 
ഈ ആരോപണങ്ങളെ സ്ത്രീ ഹൈക്കോടതിയിൽ ചോദ്യം ചെയ്തെങ്കിലും പരാതിക്കാരന്റെ അരോപണങ്ങളെ കോടതി ഗൗരവമായി കാണുകയായിരുന്നു..
കൃത്യമായ ദിവസമോ സമയമോ വ്യക്തമാക്കാതെ പരാമർശങ്ങൾ നടത്തി എന്നു പറയുന്നതിൽ അർത്ഥമില്ലെന്ന് മുൻ ഭാര്യ കോടതിയിൽ വാദിച്ചെങ്കിലും കോടതി ഇത് പരിഗണിച്ചില്ല. 
 
പരാതിക്കാരനെ മർദിക്കുക മാത്രമല്ല സ്ത്രീ ഇയാളോട് വീട്ടിൽനിന്നും ഇറങ്ങിപ്പോകാനും അവശ്യപ്പെട്ടു എന്ന് കോടതി നിരീക്ഷിച്ചു. 2005 ഫെബ്രുവരി 11 തന്റെ സ്വകാര്യ അവയവത്തെ സ്ത്രീ ക്രൂരമായി പരിക്കേൽപ്പിച്ചൂ എന്നതടക്കുള്ള ആരോപണങ്ങൽ കണക്കിലെടുത്ത് കോടതി വിവാഹമോചനം ശരിവക്കുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍