അച്ഛനുണ്ടാക്കിയ പാർട്ടിയുമായി സഹകരിയ്ക്കരുതെന്ന് വിജയ്: മക്കൾ ഇയക്കം ഭാരവാഹികളുടെ യോഗം വിളിച്ചു

ബുധന്‍, 11 നവം‌ബര്‍ 2020 (11:30 IST)
ചെന്നൈ: രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് തമിഴ് സൂപ്പർ താരം വിജയ്‌യും പിതാവും തമ്മിൽ കടുത്ത ഭിന്നത. വിജയ് തന്റെ ഫാൻസ് അസോസിയേഷനായ മക്കൾ ഇയാക്കത്തിന്റെ ജില്ല ഭാരവാഹികളുടെ അടിയന്തര യോഗം വിളിച്ചു. പിതാവ് രുപീകരിച്ച രഷ്ട്രീയ പാർട്ടിയുമായി ഒരുകാരണവശാലം സഹകരിയ്ക്കരുത് എന്ന് മക്കൾ ഇയക്കം ജില്ലാ ഭാരവാഹികൾക്ക് വിജയ് നിർദേശം നൽകിയതായാണ് വിവരം.
 
വിജയ് ഫാൻസ് അസോസിയേഷനെ അഖിലേന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരിൽ രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യാൻ ചന്ദ്രശേഖർ തെരെഞ്ഞെടുപ്പ് കമ്മീഷനിൽ അപേക്ഷ നൽകുകയായിരുന്നു. ഇതോടെയാണ് രാഷ്ടീയ പ്രവേശനത്തിൽ വിജയ്‌യും ചന്ദ്രശേഖറും തമ്മിലുള്ള ഭിന്നത പുറത്തുവന്നത്. തീരുമാനം താന്റെ അറിവോടെയല്ലെന്നും ആരാധകർ പാർട്ടിയിൽ ചേരരുതെന്നും വിജയ് പ്രസ്താവനയിറക്കി.
 
പേരോ ചിത്രമോ ദുരുപയോഗം ചെയ്താൽ നിയമ നടപടി സ്വീകരിയ്ക്കും എന്നും മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. മകന്റെ അറിവോടെയല്ല ചന്ദ്രശേഖർ പാർട്ടി രൂപീകച്ചത് എന്നും അതുമായി സഹകരിയ്ക്കില്ല എന്നും വിജയ്‌യുടെ മാതാവ് ശ്യാമള തുറന്നുപറഞ്ഞിരുന്നു. രാഷ്ട്രീയ പ്രവേശനത്തിൽ പരസ്യ പ്രതികരണം പാടില്ല എന്ന് പല തവണ വിലക്കിയിട്ടും ചെവിക്കൊള്ളാതിരുന്ന പിതാവുമായി കഴിഞ്ഞ അഞ്ചു വർഷത്തോളമായി വിജയ് സംസാരിയ്ക്കാറുണ്ടായിരുന്നില്ല എന്നും ശ്യാമള വെളിപ്പെടുത്തിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍