തടഞ്ഞു നിർത്തി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു, ശരീരഭാഗങ്ങളിൽ കടിച്ചു; കാമുകന്റെ ക്രൂരത തുറന്ന് പറഞ്ഞ് യുവതി

വ്യാഴം, 2 മെയ് 2019 (11:48 IST)
ബോളിവുഡിനെ പിടിച്ച് കുലുക്കിയ മൂവ്മെന്റ് ആയിരുന്നു മീ ടൂ. നിരവധി നടിമാർ സംവിധായകർക്കും നടന്മാർക്കുമെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതേ സമയം തന്നെയാണ് കാമുകന്റെ ലൈംഗിക അതിക്രമങ്ങള്‍ വെളിപ്പെടുത്തി ശ്രുതി ചൗധരി എന്ന യുവതിയും രംഗത്തെത്തിയത്. ശ്രുതിയുടെ പുതിയ പോസ്റ്റും ചര്‍ച്ചയാവുകയാണ്. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് ശ്രുതി വീണ്ടും ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
 
ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ:
 
ഒരു ചെറിയ ഗ്രാമത്തില്‍ നിന്നും മുംബൈ എന്ന മഹാനഗരത്തിലെത്തിയതായിരുന്നു. എന്റെ എഴുത്ത് കണ്ടാണ് അയാൽ എന്നെ കൂടെ ജോലി ചെയ്യാന്‍ വിളിച്ചത്. പിന്നീട് എപ്പോഴോ അയാളുമായി അടുത്തു. താൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും അയാളുമായി പങ്കുവെച്ചു. പിന്നീട് ശരീരം പങ്കിടുന്ന തലം വരെ ആ ബന്ധം വളര്‍ന്നു. എന്നാല്‍ സ്‌കോട്‌ലന്‍ഡിലേക്കുള്ള ഒരു യാത്രയാണ് എല്ലാം മാറ്റിമറിച്ചത്.
 
അവിടെവച്ച് ഒരു രാത്രി അയാളുടെ അടുത്ത് നിന്ന് തിരികെ പോകാന്‍ തുടങ്ങുകയായിരുന്ന എന്നെ തടഞ്ഞു നിറുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. ഒഴിഞ്ഞുമാറിയതോടെ അയാള്‍ രൂക്ഷമായി പെരുമാറാന്‍ തുടങ്ങി. അയാളുടെ ആവശ്യത്തിന് അവസാനം വഴങ്ങിയെങ്കിലും വളരെ ക്രൂരമായാണ് അയാള്‍ പെരുമാറിയത്. എന്നെ വേദനിപ്പിക്കുകയും ശരീരഭാഗങ്ങളില്‍ കടിക്കുകയും ചെയ്തു. വൈകിയാണ് അതൊരു പീഡനമാണെന്ന് അറിഞ്ഞത്. ഇതിനുശേഷമാണ് അയാളുടെ യഥാര്‍ത്ഥമുഖം മനസിലാക്കുന്നത്. പല സ്ത്രീകളുമായും അയാള്‍ക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.
 
ബന്ധം അവസാനിപ്പിച്ചെങ്കിലും ഒരേ സ്ഥാപനത്തില്‍ തന്നെ ജോലി തുടരേണ്ടിവന്നു. അപ്പോഴാണ് മറ്റൊരു പെണ്‍കുട്ടിക്കും അയാളില്‍ നിന്ന് സമാനമായ അനുഭവം ഉണ്ടെന്ന് അറിഞ്ഞത്. അയാളിൽ നിന്നും ക്രൂര പീഡനങ്ങളേറ്റവരിൽ ഒരാൾ മാത്രമായിരുന്നു ഞാനെന്ന് ബോധ്യമായി. ബന്ധങ്ങള്‍ക്കിടയിലും ബലാത്സംഗവും പീഡനവും നടക്കുന്നുണ്ട് അങ്ങനെയാണ് അതിനെക്കുറിച്ച് തുറന്നെഴുതിയത്. അതിനെത്തുടര്‍ന്ന് ആ പോസ്റ്റിന് മറുപടിയായി നിരവധി പെണ്‍കുട്ടികള്‍ അയാള്‍ക്കെതിരെ രംഗത്ത് വന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വരെ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. തുടന്നാണ് എല്ലാവര്‍ക്കുമായി പോരാടാന്‍ തീരുമാനിച്ചത്. അങ്ങനെ അവസാനം നിയമത്തിന് മുന്നില്‍ അയാളെ കൊണ്ടുവന്നു നടപടിയെടുപ്പിച്ചു.
 
നിങ്ങളൊരിക്കലും ഒറ്റയ്‌ക്കെല്ലെന്ന് തിരിച്ചറിയണമെന്നും നിങ്ങള്‍ അനുഭവിക്കുന്ന അതേ ദുരിതങ്ങള്‍ അനുഭവിക്കുന്ന മറ്റുള്ളവരും ഉണ്ടെന്നും ഓര്‍ക്കണം എന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍