30 വര്‍ഷം പുകവലിച്ചാല്‍; ദാ ഇങ്ങനെയായി തീരും ശ്വാസകോശം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

തുമ്പി ഏബ്രഹാം

വ്യാഴം, 21 നവം‌ബര്‍ 2019 (12:50 IST)
ശ്വാസകോശം സ്‌പോഞ്ചുപോലെയാണെന്നുള്ള പരസ്യം നമുക്ക് സുപരിചിതമാണ്. എന്നാൽ അധികമാരും ആ പരസ്യവാചകങ്ങൾ കാര്യമാക്കാറില്ലെന്ന് മാത്രം. ഒരു ചെയിൻ സ്‌മോക്കറുടെ ശ്വാസകോശം പരിശോധിച്ചാൽ സ്‌പോഞ്ചാണ് ഭേദമെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോയുമാണ് പുറത്തുവന്നിരിക്കുന്നത്. ചൈനയിലെ ജിയാങ്‌സുവിലെ വൂസി പീപ്പിൾ ആശുപത്രിയിലെ ഡോക്ടർമാരാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഞെട്ടിക്കുന്നതാണ് ഈ ദൃശ്യങ്ങൾ.
 
മുപ്പത് വർഷം പുകവലിക്ക് അടിമപ്പെട്ട് ആശുപത്രിയിൽ മരണപ്പെട്ടയാളുടെ ശ്വാസകോശത്തിന്റെ ദൃശ്യങ്ങളാണ് ആശുപത്രി അധികൃതർ പുറത്തുവിട്ടിരിക്കുന്നത്. ചാർക്കോൾ നിറത്തിലായ അവസ്ഥയിലായിരുന്നു ഇയാളുടെ ശ്വാസകോശം. സാധാരണ ഒരാളുടെ ശ്വാസകോശത്തിന്റെ നിറം പിങ്ക് നിറമായിരിക്കുമ്പോഴാണ് ഇത്. ദിവസവും ഒരു പാക്കറ്റ് സിഗരറ്റായിരുന്നു ഇയാൾ വലിച്ചിരുന്നത്. അമ്പത്തിരണ്ടാം വയസിൽ ഇയാൾ മരണപ്പെട്ടു.
 
മരണത്തിന് ശേഷം ശരീരാവയവങ്ങൾ ദാനം ചെയ്യാൻ ഇയാൾ സമ്മതമറിയിച്ചിരുന്നു. അവയവങ്ങൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഡോക്ടർമാർ ഇവയൊന്നും ഒരുതരത്തിലും ഉപയോഗിക്കാൻ സാധിക്കില്ലെന്ന് കണ്ടെത്തുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍