മോഹ‌ൻലാലിന്റെ 'ചെട്ടിക്കുളങ്ങര' പാട്ടിന് ചുവടുവച്ച് സേവാഗ്

ശനി, 27 ജൂലൈ 2019 (18:44 IST)
വീരേന്ദർ സേവാഗ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ബാറ്റുകൊണ്ട് മാജിക് തീർക്കുന്നത് ആരാധനയോടെ കണ്ടിട്ടുള്ളവരാണ് നമ്മൾ. എന്നാൽ സെവഗ് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ ? അതും ഒരു മലയാള പാട്ടിന്. ഛോട്ടാ മുംബൈയിലെ ചെട്ടിക്കുളങ്ങര ഭരണി നാളിൽ എന്ന മോഹൻലാൽ തകർത്താടിയ പാട്ടിന് സേവാഗ് ചുവടുവക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.
 
സെവാഗ് തന്നെയാണ് ടിക്‌ടോക്കിലൂടെ വീഡിയോ പങ്കുവച്ചത്. സെവാഗിന്റെ ആരാധകർ മാത്രമല്ല വീഡിയോ മോഹൻലാൽ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. സോഷ്യൽ മീഡിയയിലൂടെ വളരെ അടുത്ത ബന്ധം പുലർത്തുന്നവരാണ് മോഹൻലാലും സേവാഗും. എല്ലാ വർഷവും ഇരുവരും സാമൂഹ്യ മാധ്യമങ്ങൾ വഴി പിറന്നാൾ ആശംസകൾ അറിയിക്കാറുണ്ട്. രജനീകാന്ത് ചിത്രം പേട്ടയുടെ ഗാനം പശ്ചാത്തലമാക്കി സേവാഗ് ഊഞ്ഞാലാടുന്ന ടിക്‌ടോക് വീഡിയോയും നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍