വിമര്‍ശിച്ചവര്‍ ‘കണ്ടംവഴി’ ഓടിക്കോ; ആനുകൂല്യങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് - സച്ചിന് കൈയടിച്ച് പ്രധാനമന്ത്രി
തിങ്കള്‍, 2 ഏപ്രില്‍ 2018 (10:24 IST)
രാജ്യസഭാംഗമെന്ന നിലയിൽ തനിക്കു ലഭിച്ച ശമ്പളവും ആനുകുല്യങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ.
ആറു വർഷത്തെ കാലയളവിൽ ശമ്പളവും ആനുകൂല്യങ്ങളും ഉൾപ്പെടെ ലഭിച്ച 90 ലക്ഷം രൂപയാണു സച്ചിന്‍ ദുരിതാശ്വാസ ഫണ്ടിലേക്കു സംഭാവന ചെയ്‌തത്. സഭയിലെ ഹാജരും ഇടപെടലും കുറഞ്ഞതിന്റെ പേരിൽ ശക്തമായ വിമർശനം നേരിടുന്നതിനിടെയാണു സച്ചിന്റെ തീരുമാനം.
സച്ചിന്റെ തീരുമാനത്തില്‍ പ്രധാനമന്ത്രി നന്ദി അറിയിച്ചു. ദുരിതമനുഭവിക്കുന്നവര്‍ക്ക് ഈ സഹായം ഒരു മുതല്‍ക്കൂട്ടാവുമെന്ന്പി എം ഓഫീസ് വ്യക്തമാക്കി.