പ്രണവ് നായകൻ, നിവിൻ അതിഥി താരം; സംവിധാനം വിനീത് ശ്രീനിവാസൻ

ചിപ്പി പീലിപ്പോസ്

ചൊവ്വ, 26 നവം‌ബര്‍ 2019 (14:27 IST)
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ നിവിന്‍ പോളിയും. അടുത്ത വര്‍ഷം ഷൂട്ടിങ് ആരംഭിക്കാനിരിക്കുന്ന ചിത്രത്തില്‍ നിവിനും ഒരു പ്രധാന കഥാപാത്രമായി എത്തും. ചിത്രത്തിൽ അതിഥി വേഷത്തിലാകും നിവിൻ എത്തുക. 
 
കല്യാണി പ്രിയദര്‍ശനോ കീര്‍ത്തി സുരേഷോ ആകും നായികയായി എത്തുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ഇരുവരേയും അണിയറ പ്രവർത്തകർ ബന്ധപ്പെട്ടിരുന്നു. ‘ജേക്കബിന്റെ സ്വര്‍ഗരാജ്യ’ത്തിന് ശേഷം വിനീത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ 2 ചിത്രങ്ങളാണ് പ്രണവിന്റേതായി ഇതുവരെ റിലീസ് ചെയ്ത ചിത്രങ്ങള്‍.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍