'സ്ത്രീകൾ വീട്ടിലിരിയ്ക്കേണ്ടവർ, പുർഷൻമാർക്ക് തുല്യരല്ല' വിവാദ പരാമർശവുമായി ശക്തിമാൻ താരം മുകേഷ് ഖന്ന, വീഡിയോ !

ഞായര്‍, 1 നവം‌ബര്‍ 2020 (11:07 IST)
സ്ത്രീകളൂടെ ജോലി കുടുംബം നോക്കി നടത്തുകയാണെന്നും ഒരിയ്ക്കലും പുരുഷന്മാർക്ക് തുല്യരാകിലെന്നും ശക്തിമാൻ താരം മുകേഷ് ഖന്ന. ഒരു അഭിമുഖത്തിലാണ് സ്ത്രീകൾ വീടുകളിൽ മാത്രം ഒതുങ്ങി ജീവിയ്ക്കണ്ടവരാണ് എന്ന തരത്തിൽ താരത്തിന്റെ വിവാദ പരാമർശം. സ്ത്രീകൾ പുറത്തുപോയി ജോലി ചെയ്യാൻ തുടങ്ങിയതാണ് മീ ടു ഉൾപ്പടെയുള്ള പ്രാശ്നങ്ങൾക്ക് കാരണമാകുന്നത് എന്നാണ് മുകേഷ് ഖന്നയുടെ പക്ഷം.
 
വീട്ടുകാര്യങ്ങൾ നോക്കുക എന്നതാണ് സ്ത്രീകളുടെ ജോലി. പുറത്തുപോയി ജോലി ചെയ്യുകയല്ല. സ്ത്രീകൾ പുറത്തുപോയി ജോലി ചെയ്യാൻ തുടങ്ങിയത് മുതലാണ് മീ ടു ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങിയത്. പുരുഷനൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിയ്ക്കണം എന്നാണ് പറയുന്നത്. സ്ത്രീകൾ ഒരിയ്ക്കലും പുരുഷന് തുല്യരാകില്ല. സ്ത്രീ വിമോചനത്തിന് വേണ്ടിയാണ് ഇപ്പോൾ എല്ലാവരും മുറവിളി കൂട്ടുന്നത്. അവിടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.
 
സ്ത്രീക്കൾ പുറത്ത് ജോലിയ്ക്ക് പോകുമ്പോൾ അതിന്റെ പരിണിത ഫലം ഏറ്റവുമധികം ബാധിയ്ക്കുന്നത് കുട്ടികളെയാണ്. പുരുഷൻമാർ ചെയ്യുന്നതെല്ലാം സ്ത്രീകൾക്കും ചെയ്യണം എന്നാണ് ഇപ്പോപ്പൊൾ അവർ പറയുന്നത്. അത് ഒരിയ്ക്കലും സാധ്യമല്ല, സ്ത്രീകൾ എപ്പോഴും സ്ത്രീകൾ തന്നെയാണ്. പുരുഷൻമാർ പുരുഷൻമാരും' സാമൂഹ്യ മാധ്യമങ്ങളിൽ പഴയ ശക്തിമാന്റെ അഭിമുഖം വൈറലായതോടെ കടുത്ത വിമർശനമാണ് താരത്തിനെതീരെ ഉയരുന്നത്.

“You either die a hero or see yourself live long enough to become the villain” https://t.co/MIMNaaybDs

— Andre Borges (@borges) October 30, 2020

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍