'ഹം ഫിറ്റ് ഇന്ത്യ ഫിറ്റ്' ചലഞ്ചിൽ പൃഥിയെയും സൂര്യയെയും വെല്ലുവിളിച്ച് മോഹൻലാൽ
വ്യാഴം, 31 മെയ് 2018 (09:46 IST)
കായികമന്ത്രി രാജ്യവർധൻ റാത്തോഡിന്റെ ചലഞ്ച് ഏറ്റെടുത്ത് മലയാളത്തിന്റെ സ്വന്തം താരം മോഹൻലാൽ. ശാരീരിക ക്ഷമത നിലനിർത്താനുള്ള സന്ദേശവുമായി കേന്ദ്ര സർക്കാർ ആരംഭിച്ച 'ഹം ഫിറ്റ് ഇന്ത്യ ഫിറ്റ്' ചലഞ്ച് കാമ്പെയ്‌യ്‌നുമായി ബന്ധപ്പെട്ടാണ് കായികമന്ത്രി മോഹൻലാലിനെ വെല്ലുവിളിച്ചത്.
മോഹൻലാൽ വെല്ലുവിളി സ്വീകരിച്ചതിനെ തുടർന്ന് അദ്ദേഹം താരങ്ങളായ പൃഥിയേയും സൂര്യയേയും ജൂനിയർ എൻ ടി ആറിനെയും ചലഞ്ച് ചെയ്‌തിട്ടുമുണ്ട്.
രണ്ട് കൈയിലും ഡമ്പലുമായി ജിമ്മിൽ പരിശീലനം നടത്തുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടാണ് ഫിറ്റ്‌നസ്സ് ചലഞ്ചിന്റെ ഭാഗമായത് മോഹൻലാൽ അറിയിച്ചത്. വര്‍ക്കൗട്ട് ചെയ്യുന്ന മോഹന്‍ലാലിന്റെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.