മലയാള സിനിമയ്ക്ക് നിരവധി മികച്ച സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് റോഷൻ ആൻഡ്രൂസ് – ബോബി സഞ്ജയ്. എന്നാൽ, ഈ കൂട്ടുകെട്ടിൽ പിറന്ന കാസനോവ പക്ഷേ പരാജയമായിരുന്നു. വൻ മുതൽ മുറ്റക്കിൽ എടുത്ത ചിത്രത്തിൽ വമ്പൻ താരനിര തന്നെയായിരുന്നു ഉണ്ടായിരുന്നത്.
കാസനോവ നല്ല രീതിയിൽ പൊട്ടിയ സിനിമയാണെന്നും അത് തിയറ്ററിൽ പോയി പൈസ കൊടുത്ത് കണ്ടവരോട് ക്ഷമ പറയുന്നുവെന്നും അദ്ദേഹം പല അഭിമുഖങ്ങളിലും തുറന്നുപറയുകയുണ്ടായി. കാസനോവ നൽകിയ പരാജയം നികത്തി മുംബൈ പൊലീസ്, ഹൌ ഓൾഡ് ആർ യു എന്നീ ചിത്രങ്ങളിലൂടെയാണെന്ന് റോഷൻ തുറന്നു സമ്മതിക്കുന്നു.