മഞ്ജുവിനും കുടുംബത്തിനും ആശ്വാസമായി ദിലീപ്!

തിങ്കള്‍, 11 ജൂണ്‍ 2018 (09:37 IST)
നടി മഞ്ജു വാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യര്‍ക്ക് അന്തിരോപചാരമര്‍പ്പിക്കാന്‍ ദിലീപും മകള്‍ മീനാക്ഷിയുമെത്തിയത് ഏറെ ശ്രദ്ധേയമായി. തൃശൂര്‍ പുള്ളിലെ മഞ്ജുവാര്യരുടെ വസതിയിലെത്തിയാണ് ഇരുവരും അനുശോചനം അറിയിച്ചത്.
 
ഒരു മണിക്കൂറിലധികം ഇവിടെ ചെലവഴിച്ച ദിലീപും മീനാക്ഷിയും മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരെയും മറ്റ് ബന്ധുക്കളെയും ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്. അര്‍ബുദ രോഗബാധിതനായിരുന്ന മാധവൻ വാര്യർ തൃശൂര്‍ പുള്ളിലെ വസതിയില്‍ വച്ചാണ് അന്തരിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍