മാതൃഭൂമിക്ക് ‘മീശ’ വേണ്ടായിരിക്കും; കിടിലന്‍ പ്രതികരണവുമായി ആഷിഖ് അബു
ഞായര്‍, 22 ജൂലൈ 2018 (15:11 IST)
സംഘപരിവാര്‍ ഭീഷണിയെത്തുടർന്ന് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച എസ് ഹരീഷിന്റ ‘മീശ’ നോവല്‍ പിന്‍വലിച്ച നടപടിയില്‍ പ്രതികരണവുമായി സംവിധായകനും നടനുമായ ആഷിഖ് അബു. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്.
“നല്ല പ്രതിഭയുള്ള, നല്ല നട്ടെല്ലുള്ള മനുഷ്യനാണ് എസ് ഹരീഷ്. അയാൾ ആക്രമിക്കപ്പെട്ടപ്പോൾ പ്രതിരോധിക്കേണ്ട പ്രസാധകർ പിൻവലിഞ്ഞു. അത് മാത്രമാണ് നടന്നത്. മാതൃഭൂമിക്ക് ‘മീശ’ വേണ്ടെങ്കിൽ അതേറ്റെടുക്കാൻ ആയിരം പ്രസാധകർ വേറെ വരും. ഹരീഷിനോട് ആവർത്തിച്ചുള്ള ഐക്യദാർഢ്യം! “ - എന്നായിരുന്നു ആഷിഖ് അബുവിന്റെ പോസ്‌റ്റ്.
അതേസമയം, എസ് ഹരീഷിന്റ ‘മീശ’ നോവല്‍ പിന്‍വലിക്കേണ്ടി നടപടി തെറ്റാണെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. നോവൽ പിൻവലിക്കേണ്ടി വന്നത് കേരളത്തിന് നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
സംഘപരിവാര്‍ സംഘടനകളുടെ ആക്രമണ ഭീഷണിയേയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള നീക്കത്തേയും തുടര്‍ന്നാണ് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയായ ഹരീഷ് തന്റെ നോവല്‍ പിന്‍വലിച്ചത്.