ലോക്‌ഡൗൺ ലംഘിച്ച് കറങ്ങി നടന്ന് അച്ഛൻ, പൊലീസിനെ വിളിച്ച് മകൻ, പിന്നീട് സംഭവിച്ചത് ഇങ്ങനെ

Webdunia
ശനി, 4 ഏപ്രില്‍ 2020 (15:50 IST)
ഡൽഹി: ലോക്‌ഡൗൺ ലംഘിച്ചതിനെ തുടർന്ന് അച്ഛനെതിരെ പൊലീസിൽ പരാതി നൽകി മകൻ. ഡൽഹിയിലാണ് സംഭവം. മകന്റെ പരാതിയെ തുടർന്ന് 59 കാരനായ വീരേന്ദർ സിങ്ങിനെതിരെ പൊലീസ് കേസെടുത്തു. വസന്ത് കൂഞ്ജ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
 
ലോക്‌ഡൗൺ ലംഘിക്കരുത് എന്ന് മകൻ അഭിഷേക് വിരേന്ദർ സിങ്ങിനോട് പല തവണ ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും അനുസരിക്കാതെ വന്നതോടെ അഭിഷേക് പൊലീസിനെ വിളിച്ച് കാര്യം പറയുകയായിരുന്നു. ഇതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. രജോകാരിയിലാണ് അഭിഷേകും കുടുംബവും താമസിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article