ജോലി സംബന്ധമായ തർക്കം, മേലുദ്യോഗസ്ഥൻ യുവാവിന്റെ വിരൽ കടിച്ചുമുറിച്ചു

ഞായര്‍, 13 സെപ്‌റ്റംബര്‍ 2020 (14:52 IST)
ഡല്‍ഹി: ജോലി സംബന്ധമായ തർക്കത്തെ തുടർന്ന് 37 കാരന്റെ കൈവിരൽ മേലുദ്യോഗസ്ഥൻ കടിച്ചുമുറിച്ചതായി പരാതി. രാജ്യ തലസ്ഥാനമായ ഡൽഹിയിലാണ് ഞെട്ടിയ്ക്കുന്ന സംഭവം. അറ്റുപോയ വിരല്‍ തുന്നിച്ചേര്‍ക്കുന്നതിനുളള ശസ്ത്രക്രിയയ്ക്ക് 34കാരന്‍ വിധേയമായി. ഇൻഷൂറൻസ് കമ്പനി ജീവനക്കാരനായ മൊഹിത് കുമാർ എന്ന യുവവിനാണ് മേലുദ്യോഗസ്ഥൻ ഹേമന്ത് സിദ്ധാർത്ഥിൽനിന്നും ദുരനുഭവം ഉണ്ടായത്. 
 
ജോലി സംബന്ധമായ കാര്യത്തിന് ഇരുവരും വ്യാഴാഴ്ച അക്ഷര്‍ധാമില്‍ വച്ച്‌ കണ്ടുമുട്ടിയിരുന്നു. തുടര്‍ന്ന് ഇരുവരും ഹേമന്തിന്റെ കാറില്‍ കരോള്‍ബാഗിലേക്ക് പോയി. തിരിച്ച്‌ വീട്ടിലേയ്ക്ക് മടങ്ങാൻ തുടങ്ങുന്നതിനിടെ, അടിയന്തരമായി ചില ജോലികള്‍ ചെയ്തുതീര്‍ക്കാനുണ്ടെന്നും കൂടെ വരണമെനും മേലുദ്യോഗസ്ഥന്‍ മൊഹിത് കുമാറിനോട് ആവശ്യപ്പെട്ടു. ഇതോടെ മൊഹിത് മേലുദ്യോഗസ്ഥനൊപ്പം മയൂര്‍വിഹാറില്‍ എത്തി,
 
ഇവിടെവച്ച് ഇരുവരും ജോലി ചെയ്തുതീർക്കുന്നതുമായി ബന്ധപ്പെട്ട് വഴക്കുണ്ടാവുകയും വഴക്ക് പിന്നീട് ആക്രമണത്തിൽ കലാശിയ്ക്കുകയുമായിരുന്നു. ആക്രമണം ചെറുക്കുന്നതിനിടെ ഹേമന്ത് തന്റെ വിരർ കടിച്ചുമുറിയ്ക്കുകയായിരുന്നു എന്നും വിരലറ്റ് കാറിൽ വീണതോടെ താൻ രക്ഷപ്പെട്ട് ഓടുകയായിരുന്നു എന്നും മൊഹിത് കുമാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍