ഇന്നസെന്റ് ഇനി മത്സരിക്കില്ല, സുരേഷ് ഗോപിക്ക് പിന്നാലെ മമ്മൂട്ടിയും?

ബുധന്‍, 6 ജൂണ്‍ 2018 (08:50 IST)
സിപിഐയുടെ രാജ്യസഭാ സ്‌ഥാനാര്‍ഥിയായി  മുന്‍ മന്ത്രി ബിനോയ്‌ വിശ്വത്തെ തെരഞ്ഞെടുത്തു. ഇന്നലെ തിരുവനന്തപുരത്തു ചേര്‍ന്ന സംസ്‌ഥാന എക്‌സിക്യൂട്ടീവ്‌ യോഗത്തിലാണു തീരുമാനം. സിപിഎമ്മിന്റെ പരിഗണനയിലുള്ളത്‌ നടന്‍ മമ്മൂട്ടിയാണെന്നാണ് റിപ്പോർട്ടുകൾ.
 
കേരളത്തില്‍ നിന്നുള്ള മൂന്നു രാജ്യസഭാംഗങ്ങളുടെ കാലാവധിയാണ്‌ അവസാനിക്കുന്നത്‌. 21 നാണു തെരഞ്ഞെടുപ്പ്‌. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ളവര്‍ ബിനോയ്‌ വിശ്വത്തെയാണു നിര്‍ദേശിച്ചത്‌. വെള്ളിയാഴ്‌ച ചേരുന്ന യോഗത്തിലാകും സി.പി.എമ്മിന്റെ സ്‌ഥാനാര്‍ഥി നിര്‍ണയം. 
 
ബിജെപിയുടെ സുരേഷ്‌ ഗോപിയേക്കാൾ മുന്തിയ താരത്തിളക്കം മമ്മൂട്ടിക്കുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് മെഗാസ്റ്റാറിന് മുൻതൂക്കം നൽകുന്നത്. ചാലക്കുടിയില്‍നിന്ന്‌ ഇടതുസ്വതന്ത്രനായി ലോക്‌സഭയിലെത്തിയ ഇന്നസെന്റ്‌ ഇനി മത്സരിക്കാന്‍ സാധ്യത കുറവാണെന്നതും മമ്മൂട്ടിക്ക്‌ അനുകൂലമാണ്‌.
 
‌പാര്‍ലമെന്റില്‍ സി.പി.എമ്മിന്റെ അംഗബലം പരിമിതമായ നിലയ്‌ക്ക്‌ രാജ്യസഭയിലേക്കു സജീവ രാഷ്‌ട്രീയക്കാര്‍ മതിയെന്നു കേന്ദ്രനേതൃത്വം നിര്‍ദേശിച്ചാല്‍ മാത്രമേ മമ്മൂട്ടിയുടെ സാധ്യത അടയുകയുള്ളൂ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍