വിധി കല്പിക്കുന്നതും ശിക്ഷ നടപ്പാക്കുന്നതും ഒരാൾ തന്നെ- ഡെറിക് എബ്രഹാം! ഇനി മണിക്കൂറുകൾ മാത്രം

ചൊവ്വ, 5 ജൂണ്‍ 2018 (16:10 IST)
ഷാജി പാടൂർ ആദ്യമായി സംവിധാനം ചെയ്യുന്ന അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം തിർല്ലടിപ്പിക്കുന്നതാണ്. ചിത്രത്തിന്റെ ആദ്യ ടീസർ നാളെ ഏഴു മണിക്ക് പുറത്തിറങ്ങും. ഡെറിക് എബ്രഹാം ആയി എത്തുന്ന മമ്മൂട്ടിയുടെ ഗെറ്റപ്പും സ്റ്റൈലും ലുക്കും ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു. 
 
ദി ഗ്രേറ്റ് ഫാദറിന്‍റെ സംവിധായകന്‍ ഹനീഫ് അദേനിയാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സിദ്ദിഖ്, രണ്‍ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ്കൃഷ്ണ, മഖ്ബൂല്‍ സല്‍മാന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗുഡ് വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജണ് നിര്‍മ്മാണം.
 
നേരത്തെ പുറത്തുവിട്ട പോസ്റ്ററും സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തരംഗമായിരുന്നു. ചിത്രത്തിൽ ഡെറിക് എബ്രഹാം എന്ന പോലിസ് ഓഫീസറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍