ലോറി സമരം; സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു

Webdunia
വ്യാഴം, 26 ജൂലൈ 2018 (09:54 IST)
ലോറി സമരം ഒരാഴ്‌ച പിന്നിട്ടതോടെ പഴം, പച്ചക്കറി എന്നിവയുടെ വില കുത്തനെ ഉയരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി എത്തുന്നത് കുറഞ്ഞതോടെയാണ് ഈ വിലകയറ്റം. സമരം തുടരുകയാണെങ്കില്‍ വില ഇനിയും കൂടുമെന്നാണ് സൂചന. കേരളത്തിലേക്കുള്ള അരിയുടെ വരവും ഗണ്യമായി കുറഞ്ഞു. സമരം തുടര്‍ന്നാല്‍ ഓണക്കാല വിപണിയെ ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികൾ.
 
തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് പച്ചക്കറി എത്തിക്കുന്നത്. പച്ചക്കറി ലോറികൾ എത്താതതും തൊഴിലാളികളെ കാര്യക്ഷമമായി ബാധിച്ചിട്ടുണ്ട്. ഊട്ടി, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പച്ചക്കറി ലോറികള്‍ഒരാഴ്ചയായി സംസ്ഥാനത്ത് എത്തിയിട്ടില്ല.
 
സവാള, ഉള്ളി, മുളക്, കാരറ്റ്, കാബേജ് തുടങ്ങിയ പച്ചക്കറികള്‍ക്കാണ് വില കുതിച്ചുയരുന്നത്. തിരുവനന്തപുരത്ത് പച്ചക്കറികള്‍ക്ക് പലതിനും 20 രൂപയോളം വിലവര്‍ധിച്ചിട്ടുണ്ട്. സമരം തുടര്‍ന്നാല്‍ നഗര- ഗ്രാമ വ്യത്യാസമില്ലാതെ അവശ്യസാധന വില കുത്തനെ ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article