ആൾക്കൂട്ടത്തിലേക്ക് പാഞ്ഞടുത്ത് സിംഹം, ഭയന്നോടി ഗ്രാമവാസികൾ, വിഡിയോ !

തിങ്കള്‍, 9 മാര്‍ച്ച് 2020 (18:10 IST)
ഗ്രാമത്തിലെ ജനക്കൂട്ടത്തിനിടയിലേക്ക് സിംഹം പാഞ്ഞടുക്കുന്ന വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. ഗുജറാത്തിലെ മാധവ്പൂർ ഗ്രാമത്തിൽ കഴിഞ്ഞദിവസമാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ആൾക്കൂട്ടത്തിനിടയിലേക്ക് സിംഹം പാഞ്ഞെത്തുകയായിരുന്നു.
 
ഇതോടെ ആളുകൾ പല ഭാഗത്തേക്ക് ചിതറിയോടി. ഓടുന്നതു പോലും സിംഹത്തിൽനീന്നും രക്ഷ നേടാൻ സഹായിക്കില്ല. മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗതയിലാണ് സിംഹങ്ങൾ പാഞ്ഞടുക്കുക. മനുഷ്യനെ കീഴ്പ്പെടുത്താൻ സിംഹങ്ങൾക്ക് മിനിറ്റുകൾ മതിയാകും. ഭാഗ്യവശാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റില്ല എന്നാണ് റിപ്പോർട്ടുകൾ. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് ഈ വീഡിയോ ട്വിറ്റർ വഴി പങ്കുവച്ചത്. 

Imagine someone charging at you at 80kmp

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍