ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പുറത്തിറക്കിയ നോട്ടീസ് ഇപ്പോൾ ക്ഷേത്രം ഭാരവാഹികൾക്ക് തലവേദനയായി മാറിയിരിക്കുകയാണ്. നോട്ടീസിലെ ദേവി തെന്നിന്ത്യൻ സിനിമാ താരം തൃഷയായിപ്പോയി എന്നതാണ് ഇതിന് കാരണം. നോട്ടീസ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വിശ്വാസികൾ ക്ഷേത്രം ഭാരവാഹികൾക്കെതിരെ രംഗത്തുവരികയായിരുന്നു.
2018ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം മോഹിനിയിലെ തൃഷയുടെ ചിത്രമാണ് നോട്ടീസിൽ ഉപയോഗിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിലെ കൊടിമുട്ടിൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് നോട്ടിസ് പുറത്തിറക്കിയത്. നോട്ടീസിൽ തൃഷയുടെ ചിത്രം പ്രത്യക്ഷപ്പെട്ടതോടെ ട്രോളൻമാർ ഉൾപ്പടെ ഇത് ഏറ്റെടുക്കുകയായിരുന്നു.