ഡബ്ല്യുസിസിയുമായി അടിച്ച് പിരിഞ്ഞോ? അമ്മയ്ക്കെതിരെ പറഞ്ഞപ്പോൾ മഞ്ജു ആർക്കൊപ്പമായിരുന്നു?- നിലപാട് വ്യക്തമാക്കി താരം

ചിപ്പി പീലിപ്പോസ്

വ്യാഴം, 26 ഡിസം‌ബര്‍ 2019 (15:58 IST)
മലയാള സിനിമാ മേഖലയിൽ പുതിയ ചരിത്രമെഴുതിക്കൊണ്ടായിരുന്നു വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ കടന്നു വരവ്. തുടക്കക്കാലത്ത് ഇതിനു ചുക്കാൻ പിടിച്ചവരിൽ മുൻപന്തിയിൽ ഉണ്ടായിരുന്നത് നടി മഞ്ജു വാര്യർ ആണ്. എന്നാൽ, ഡബ്ല്യുസിസിയുടെ പിന്നീടുണ്ടായിരുന്ന പ്രവർത്തനങ്ങളിലെ മഞ്ജുവിന്റെ അസാന്നിധ്യം ചർച്ചയായി. 
 
നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസി താരസംഘടനയായ അമ്മയ്ക്കെതിരെ നിലപാട് എടുത്തപ്പോഴൊന്നും മഞ്ജുവിനെ ക്യാമറയ്ക്ക് മുന്നിൽ കണ്ടില്ല. ഒന്നിലും സഹകരിക്കാതെ പിൻ‌വലിഞ്ഞ് നിൽക്കുന്ന മഞ്ജുവിനെയായിരുന്നു പിന്നീട് കണ്ടത്. ഇതോടെ, മഞ്ജു ഡബ്ല്യുസിസിയിൽ നിന്നും രാജിവെച്ചെന്നും അവരോട് സഹകരിക്കാൻ താൽപ്പര്യമില്ലാതെ ആയെന്നും വാർത്തകൾ വന്നു. 
 
ഇപ്പോഴിതാ, എന്തുകൊണ്ടാണ് താൻ വനിതാ കൂട്ടായ്മയിൽ സജീവ പ്രവർത്തക അല്ലാത്തതെന്ന് തുറന്നു പറയുകയാണ് മഞ്ജു. ഏഷ്യാനെറ്റുമായുള്ള അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം പറയുന്നത്. നായികാപ്രാധാന്യമുള്ള, ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഉൾപ്പെടെ കരാർ ചെയ്തുവെന്നും തിരക്ക് മൂലമാണ് മറ്റ് കാര്യങ്ങളിൽ പ്രവർത്തിക്കാൻ കഴിയാത്തതെന്നും മഞ്ജു പറയുന്നു.
 
വനിതാകുട്ടായ്മയുടെ നിലപാടുകൾ അമ്മയ്ക്ക് എതിരായിരുന്നു. ആ സാഹചര്യത്തിൽ എന്തുകൊണ്ട് ഡബ്ല്യുസിസിക്കൊപ്പം നിന്നില്ല എന്ന ചോദ്യത്തിനും മഞ്ജു കൃത്യമായ മറുപടി നൽകുന്നുണ്ട്. തനിക്ക് എല്ലാ കാര്യങ്ങളിലും സ്വതന്ത്രവും ശക്തവുമായ നിലപാട് ഉണ്ടെന്നും അതുകൊണ്ട് തന്നെ ആവശ്യമായ ഘട്ടങ്ങളിൽ മാത്രമേ പ്രതികരിക്കൂ എന്നും താരം പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍