അമേരിക്കയിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച നായ ചത്തു

വെള്ളി, 31 ജൂലൈ 2020 (10:27 IST)
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച വളർത്തുനായ ബഡ്ഡി ചത്തു. ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തിൽപ്പെട്ട നായയാണ് ചത്തത്. നാഷണല്‍ ജിയോഗ്രഫിക് മാഗസിനാണ് ബഡ്ഡി എന്ന നായയുടെ മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്. ബഡ്ഡിയുടെ ഉടമസ്ഥൻ റോബര്‍ട്ട് മഹോനെയ്ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. 
 
ഏഴ് വയസ്സുള്ള നായയ്ക്ക് ഏപ്രിലിലാണ് കോവിഡ് ബാധ ഉണ്ടെന്ന് തിരിച്ചറിയുന്നത്. 
മനുഷ്യരില്‍ കാണുന്ന കോവിഡ് ലക്ഷണങ്ങള്‍ക്ക് സമാനമായ ലക്ഷണങ്ങൾ വളർത്തുനായയും പ്രകടിപ്പിച്ചിരുന്നു. നായയ്ക്ക് മൂപ്പടപ്പും ശ്വാസതടസവും നേരിട്ടിരുന്നു. ജൂലൈ 11ന് രക്തം ചർദ്ദിയ്ക്കുകയും ചെയ്തു. ഏറെ ശ്രമപ്പെട്ട് ഒരു ക്ലിനിക്കിൽ നടത്തിയ പരിശോധനയിലാണ് വളർത്തുനായയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ബഡ്ഡിയ്ക്ക് കാൻസർ ബാധിച്ചിരുന്നതായും പിന്നീട് കണ്ടെത്തി. അമേരിക്കയിൽ 12 നായകള്‍ക്കും പത്ത് പൂച്ചകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍