മരത്തിൽ മറഞ്ഞിരുന്ന കൂറ്റൻ വിഷപ്പാമ്പിനെ ചാടിപ്പിടിക്കുന്ന കീരി, വീഡിയോ !

Webdunia
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (14:27 IST)
കീരിയും പാമ്പും. ഏറ്റമുട്ടാൻ മാത്രം പിറന്നവരാണ് എന്ന് നമ്മൾക്കറിയാം. ഇരു കൂട്ടരും നേരിൽ കണ്ടാൽ പിന്നെ മല്ലയുദ്ധമാണ്. യുദ്ധത്തിൽ കേമൻമാരാണ് ഇരുവരും. പാമ്പിന്റെ കടിയേൽക്കാതെ വഴുതിമാറി പാമ്പിനെ ആക്രമിക്കാൻ വിദഗ്ധനാണ് കീരി. ഇത്തരത്തിൽ കൂറ്റൻ വിഷപ്പാമ്പിനെ കീരി കീഴ്പ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.
 
മരത്തിനുമുകളിൽ ഇരുന്ന വലിയ പാമ്പിനെ ചാടിപ്പിടിക്കുന്ന കീരിയുടെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. മരത്തിനുമുകളിൽ മറഞ്ഞിരുന്ന പാമ്പിനെ ചാടിക്കടിച്ച് പിടിക്കുന്ന കീരിയെ വീഡിയോയിൽ കാണാം. പാമ്പിന്റെ കഴുത്തിൽ തന്നെ കീരിയുടെ പല്ലുകൾ അമർന്നിരുന്നു.
 
കീരിയുടെ പിടിയിൽനിന്നും രക്ഷപ്പെടാൻ പാമ്പ് ആവുന്നത്ര ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പാമ്പിനെയുംകൊണ്ട് കൊണ്ട് കീരി കാടിനുള്ളിലേക്ക് നടന്നുനീങ്ങുന്നത് വീഡിയോയിൽ കാണാം. ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article