സ്ത്രീകളിൽ കൊവിഡിനെ ചെറുക്കുന്നത് സെക്സ് ഹോർമോണുകളെന്ന് പഠനം !

ഞായര്‍, 30 ഓഗസ്റ്റ് 2020 (11:51 IST)
കൊവിഡ് ബാധ പുരുഷൻമാരെയാണ് കൂടുതലായും ബധിയ്ക്കുന്നത് എന്നും സ്ത്രീകളിലെ പ്രതിരോധ സംവിധാനം പുരുഷൻമാരിലേതിനേക്കാൾ ശക്തമാണെന്നു അടുത്തിടെ പുറത്തുവന്ന പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. കോവിഡ് സ്ത്രീകളെ വലിയ രീതിയിൽ ബാധിക്കാത്തതിന് കാരണം സ്ത്രീകളിലെ സെക്സ് ഹോര്‍മോണ്‍ ആയ ഈസ്ട്രജന്‍ ആണെന്ന് കണ്ടെത്തിയിരിയ്ക്കുകയാണ് ലണ്ടനിലെ കിംഗ്സ് കോളജ് നടത്തിയ പുതിയ പഠനം.
 
സാര്‍സ്, മെര്‍സ് എന്നി മുൻ‌കാല കൊവിഡ് വൈറസുകളെ കുറിച്ചുള്ള പഠനങ്ങള്‍ പുതിയ പഠനവുമായി ചേർത്തുവച്ചാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയിരിക്കുന്നത്. സ്ത്രീകളിലെ പ്രധാന ലൈംഗിക പ്രത്യുത്പാദന ഹോർമോണുകളാണ് ഈസ്ട്രൊജൻ പ്രൊജസ്ട്രോൺ എന്നിവ. ഇതിൽ ഈസ്ട്രൊജെൻ സ്ത്രീകളീൽ രോഗപ്രതിരോധ കോശങ്ങളൂടെ ഉത്പാദനത്തുനും അണുബാധകളോട് പ്രതികരിയ്ക്കുന്നതിനും സഹായിയ്ക്കുന്നു. ഇതാണ് സ്ത്രീകളെ കോവിഡില്‍ നിന്ന് ഒരു പരിധിവരെ രക്ഷിയ്ക്കുന്നതെന്നാണ് പഠനം പറയുന്നത്. 
 
ഈസ്ട്രൊജനും പ്രൊജസ്ട്രോണും. പുരുഷന്മാരുടെ ശരീരത്തിലും ഉണ്ടെങ്കിലും അളവ് വളരെ കുറവായിരിക്കും. 6,00,000 സ്ത്രീകളൂടെ രോഗപ്രതിരോധ സംവിധാനത്തെയാണ് പഠനത്തിൽ വിശകലനം ചെയ്തത്. കറന്റ് ഹൈപ്പര്‍ടെന്‍ഷന്‍ റിപ്പോര്‍ട്ട്സ്' എന്ന ജേർണലിലാന് ഈ പഠനം പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ഈസ്ട്രജന്‍ ചികിത്സ നല്‍കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍