‘മരണം വന്ന് എന്നെ വിളിക്കുന്നു’, ഭാര്യയുടേയും അനുജത്തിയുടേയും ക്രൂരപീഡനം; യുവാവ് ആത്മഹത്യ ചെയ്തു(വീഡിയോ)

ചൊവ്വ, 5 ഫെബ്രുവരി 2019 (17:42 IST)
''മരണം വന്ന് എന്റെ കണ്ണില്‍ ചുംബിക്കുമ്പോഴും അവസാന കാഴ്ചയിലെ സ്വപ്നത്തിനു നിന്റെ മുഖമായിരിക്കണം'. ഇതായിരുന്നു ഹരിയുടെ അവസാന വാക്കുകള്‍. ഓട്ടോഡ്രൈവറായ ഇടയാര്‍ ഹരി ഇന്നു രാവിലെയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം ഹരി മരണത്തിന്റെ മണമുള്ള വാക്കുകള്‍ ഫേസ്ബുക്കില്‍ കുറിച്ചപ്പോള്‍ ആരും തന്നെ കരുതിയില്ല ഹരി ആത്മഹത്യ ചെയ്യുമെന്ന്.  
 
തിരുവനന്തപുരം അമ്പലത്തറ മുട്ടാറിലുള്ള ഭാര്യവീട്ടില്‍ എത്തിയാണ് ഹരി ആത്മഹത്യ ചെയ്തത്. മരണത്തിന്റെ പൂർണ ഉത്തരവാദിത്വം ഭാര്യയ്ക്കും ഭാര്യ വീട്ടുകാർക്കുമാണെന്ന് ഹരി പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം പറയുന്നുണ്ട്. അവസാന കുറിപ്പിന് മുമ്പ് ഹരി ഫേസ്ബുക്കില്‍ വീഡിയോ ഇട്ടിരുന്നു.
 
ഹരിയുടെ ഭാര്യ ആശാ റാണിക്കും ഭാര്യാസഹോദരിക്കും ഭാര്യാപിതാവിനും എതിരെ ആരോപണങ്ങള്‍ മുഴക്കുന്നതാണ് ഈ വീഡിയോ. തന്റെ ഭാര്യ തന്നെ മര്‍ദ്ദിക്കുന്ന വീഡിയോയും ഹരി നേരത്തേ പോസ്റ്റ് ചെയ്തിരുന്നു. നേരത്തെ വിവാഹിതയായ ഒരു പെണ്‍കുട്ടിയെയാണ് ഹരി വിവാഹം ചെയ്തത്. ആ ബന്ധത്തില്‍ ഭാര്യയ്ക്ക് ഒരു കുട്ടിയുമുണ്ട്. 
 
മുന്‍ ഭര്‍ത്താവുമായി ഭാര്യ വീണ്ടും ബന്ധം പുലര്‍ത്തുന്നതില്‍ ഹരി അസ്വസ്ഥനായിരുന്നുവെന്നാണ് സൂചന. ഇത് ചോദ്യം ചെയ്തപ്പോഴാണ് ഭാര്യ ഹരിയെ മർദ്ദിച്ചത്. ഇതിനെ തുടർന്നാണ് ഹരിയുടെ ആത്മഹത്യയെന്നാണ് സൂചന. അതേസമയം, പീഡനം ആരോപിച്ച് ഭാര്യ ഹരിക്കെതിരെ തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍