പ്രോസിക്യൂഷന്റെ വാദം തള്ളി: ദിലീപിന് ഇനി വിദേശത്തേക്ക് പറക്കാം

ശനി, 10 നവം‌ബര്‍ 2018 (07:59 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ കുറ്റാരോപിതനായ ദിലീപിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി. എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് സിനിമാ ചിത്രീകരണത്തിനായി വിദേശത്ത് പോകാന്‍ അനുമതി നല്‍കിയത്.
 
സിനിമ ചിത്രീകരണത്തിനായി ഒന്നരമാസം ജർമ്മനിയിൽ പോകാൻ അനുവദിക്കണമെന്നും അതിനായി പാസ്‌പോര്‍ട്ട് വിട്ടുതരണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്. ഈ മാസം 15 മുതല്‍ ജനുവരി അഞ്ചു വരെ ബാങ്കോക്കിലേക്കു പോകാനാണ് അനുവാദം ചോദിച്ചത്.
 
കേരളത്തിലും വിദേശത്തുമായി ചിത്രീകരിക്കുന്ന പ്രൊഫസർ ഡിങ്കൻ എന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തികരിക്കേണ്ടതുണ്ടെന്നും അതിനായി ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് പോകേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ പാസ്‌പോര്‍ട്ട് വിട്ടു നല്‍കണമെന്നുമാണ് ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. 
 
എന്നാൽ, ദിലീപിന്റെ ആവശ്യം വിചാരണ വൈകിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. യാത്രയില്‍ ഒപ്പമുള്ളത് ആരൊക്കെ, താമസം എവിടെയാണ് എന്നീ കാര്യങ്ങള്‍ മറച്ചുവയ്‌ക്കപ്പെടുന്നുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു.
 
സിനിമ ചിത്രീകരണത്തിനെന്നപേരിലുള്ള യാത്ര സാക്ഷികളെ സ്വാധീനിക്കാനാണ്. നടിയെ ആക്രിമിച്ച കേസിലെ പ്രധാന സാക്ഷികൾ പലരും സിനിമ മേഖലയിലുള്ളവരാണ്. പ്രതി ദീർഘകാലം വിദേശത്ത് പോയാൽ വിചാരണ നീണ്ടുപോകുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍