ലോക്ക് ഡൗൺ; വീട്ടിലിരുന്ന് രാപകൽ വ്യത്യാസമില്ലാതെ പോൺ കാണുന്ന ഇന്ത്യാക്കാരുടെ എണ്ണത്തിൽ വൻ വർധനവ്

അനു മുരളി

ചൊവ്വ, 7 ഏപ്രില്‍ 2020 (20:20 IST)
കൊറോണ വൈറസ് ഭീതിയെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ രാപ്പകൽ വ്യത്യാസമില്ലാതെ പോൺ വീഡിയോകൾ കാണുന്ന ഇന്ത്യാക്കാരുടെ എണ്ണത്തിൽ വൻ വർധനവ് എന്ന് റിപ്പോർട്ടുകൾ. ഇത് മൂലം നേട്ടമുണ്ടാക്കിയ വെബ്സൈറ്റുകളിൽ ഒന്നാണ് പോൺഹബ്.
 
തൊഴിലിനൊന്നും പോകാൻ കഴിയാതെ, പുറത്തുപോലും പോകരുതെന്ന കർശന നിർദേശങ്ങളുള്ളതിനാൽ ജനങ്ങളെല്ലാം വീട്ടിൽ തന്നെ ഇരിപ്പാണ്. വെറുതേ വീട്ടിലിരിക്കാൻ തുടങ്ങിയതോടെ അശ്ലീയ വീഡിയോകൾ കാണുന്നവരുടെ എണ്ണവും വർധിച്ചതായി റിപ്പോർട്ട്. കൊറോണ വൈറസിന്റെ പേരിൽ പോൺഹബ് പ്രീമിയം സൗജന്യമാക്കിയിരുന്നു. ഇതോടെ ഇന്ത്യയിലെ ട്രാഫിക് കുത്തനെ ഉയരുകയായിരുന്നു.
 
രാത്രി സമയങ്ങളിൽ മാത്രം ട്രാഫിക് കുത്തനെ കയറിയിരുന്ന പോൺഹബിന് ഇപ്പോൾ ഏതുസമയവും പതിവിൽ കൂടുതൽ സന്ദർശകരെ ലഭിക്കുന്നുണ്ട്. ഏകദേശം 95% വർധനവ് ആണ് ഇക്കാര്യത്തിൽ ഉള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍