സംസ്ഥാനത്ത് 9 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; 12 പേർ നെഗറ്റീവ്

അനു മുരളി

ചൊവ്വ, 7 ഏപ്രില്‍ 2020 (18:24 IST)
സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കൊറോണ അവലോകനയോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോട് 4, കണ്ണൂർ 3, കൊല്ലം 1, മലപ്പുറം 1. ഇവരിൽ വിദേശത്തു നിന്നു വന്ന 4 പേരും നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 2 പേരും ഉൾപ്പെടുന്നു. സമ്പർക്കം മൂലം രോഗം ബാധിച്ചവർ 3 ആണ്. 
 
12 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. 12പേര്‍ക്ക് ഇന്ന് പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. കണ്ണൂര്‍-5, എറണാകുളം-4, തിരുവനന്തപുരം-1, ആലപ്പുഴ-1, കാസര്‍കോട്-1 എന്നിങ്ങനെയാണിത്. 336 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്. നിലവിൽ 263 പേര്‍ ചികിത്സയിലാണ്. 73 പേർ ആകെ രോഗം ഭേദമായി. 
 
സംസ്ഥാനത്ത് 1,46,686 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,45,934 പേര്‍ വീടുകളിലും 752 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. 131 പേരെ ഇന്നുമാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാജ വാർത്തകൾ സർക്കാരിനും ആരോഗ്യപവർത്തകർക്കും തലവേദന സൃഷ്ടിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍