പ്രദേശത്തെ പച്ചക്കറി മൊത്തവിൽപ്പന കടക്കാരാണ് റോഡിന്റെ സൈഡില്‍ നടപ്പാതയിലായി ഉള്ളി ഉണക്കാനിട്ടിരുന്നത്. വിഷയം സംഘാര്‍ഷത്തിലേക്ക് മാറിയതോടെ പോലീസെത്തി ആൾക്കൂട്ടത്തെ ശാന്തരാക്കുകയായിരുന്നു. അതേസമയം മര്‍ദ്ദനത്തിൽ പരിക്കേറ്റ കൗൺസിലർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കൗൺസിലര്‍ നല്‍കിയ പരാതിയില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.