മികവ് ഇന്ന് ആരംഭിക്കും

ബുധന്‍, 16 ഏപ്രില്‍ 2008 (10:01 IST)
സര്‍വ്വശിക്ഷാ അഭിയാന്‍റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസരംഗത്തെ അക്കാദമിക്‌ പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണത്തിനായി സംഘടിപ്പിക്കുന്ന അദ്ധ്യാപക സംഗമം - മികവ്‌ 2007-08 ഇന്ന്‌ ആരംഭിക്കും.

ഉച്ചയ്ക്ക്‌ 2.30ന്‌ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി ഉദ്ഘാടനം ചെയ്യും. മികവനുഭവങ്ങളുടെ സമാഹാരം മന്ത്രി വിദ്യാഭ്യാസ സെക്രട്ടറിക്ക്‌ നല്‍കും. യൂണിസെഫ്‌ പ്രതിനിധി അരുണാരത്നം, ബിനോയ്‌ പട്നായക്‌, നൈനാന്‍ കോശി, ലിഡാ ജേക്കബ്ബ്‌, എസ്‌.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ എം.എ.ഖാദര്‍ പ്രഭാഷണം നടത്തും.

രാവിലെ 10മണിക്ക്‌ ചേരുന്ന പ്രഭാത സംഗമത്തിന്‌ ശേഷം 28 വേദികളിലായി വിവിധ വിഷയങ്ങളിലായി 140 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 17ന്‌ രാവിലെ 9.30ന്‌ അദ്ധ്യാപക ഭവനില്‍ നടക്കുന്ന സെമിനാറില്‍ മികവ്‌ വ്യാപിപ്പിക്കുന്നതിന്‌ ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും.

സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം സി.പി.നാരായണന്‍, സി.രാമകൃഷ്ണന്‍, ഒ.എം.ശങ്കരന്‍, ബിനോയ്‌ പട്നായക്‌ പങ്കെടുക്കും. മികവിന്‍റെ നേര്‍ക്കാഴ്ച പ്രദര്‍ശനം, പാനല്‍ എക്സിബിഷന്‍, ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം എന്നിവയും സംഘടിപ്പിക്കും.

വെബ്ദുനിയ വായിക്കുക