തിരുമല: തിരുപ്പതിയിലെ വാര്‍ഷിക ബ്രഹ്മോത്സവത്തിന്റെ നാലാം ദിവസം കല്‍പ്പവൃക്ഷ വാഹനം.
രാവിലെ കല്പ്പ വൃക്ഷ വാഹനത്തില്‍ എഴുന്നെള്ളിപ്പ് നടന്നു. എല്ലാം തരുന്ന വൃക്ഷമാണല്ലോ കല്പ്പവൃക്ഷം. രാത്രിയിലെ ഊഞ്ഞാല് സേവയ്ക്ക് ശേഷം വിഗ്രഹങ്ങള്‍ സര്‍വ്വ ഭൂപാല വാഹനത്തില്‍ എഴുന്നെള്ളിപ്പ് ഉണ്ടായിരുന്നു.
തിരുപ്പതിയിലേ കല്പവൃക്ഷ വാഹനം മരത്തിന്റെ ആകൃതിയിലാണ് ഉണ്ടാക്കിയിട്ടുള്ളത്. ഭക്തരുടെ എല്ലാ ആഗ്രഹവും ഭഗവാന് സാധിച്ചു തരുന്നു എന്നാണ് ഈ വാഹനത്തിന്റെ സങ്കല്പം
സര്‍വ്വ ഭൂപാല എന്നാല്‍ ഭൂമിയിലെ സകല രാജാക്കന്മാരുടേയും എന്നാണ് അര്‍ഥമാക്കുന്നത്.രജാക്കന്മാര് പ്രജകളെ എന്നപോലെ വിഷ്ണു ജനങ്ങളുടെ സംരക്ഷകനാണ്.വിഷ്ണു ഈ ജഗത്തിന്റെ രാജാവാണ് എന്നാണ് സങ്കല്പം. ഭഗവാനോറടുള്ള ആദര- നന്ദി സൂചകമായി രജാക്കന്മാര് കല്പവൃക്ഷ വാഹനമായി മാറുന്നു.
ബ്രഹ്മോത്സവത്തിലെ നാലാം ഡിവസം തിരുപ്പതിയില്‍ ഒട്ടേരെ ഭക്ത ജനങള് എത്തിയിരുന്നു. അഞ്ചാം ദിവസം ഗരുഢ വാഹനമാണ് ഈ ദിവസം പതിലേറെ പേര് തിരുപ്പതിയില്‍ എത്തും.