സൈബര്‍ ക്രൈം’ വ്യവസായമാകുന്നു

FILEFILE
‘സാങ്കേതിക വിദ്യയുടെ മാറുന്ന മുഖത്തിനനുസൃതമായി മാറിയ രൂപം പ്രാപിക്കുകയാണ് സൈബര്‍ ക്രൈമുകളും. അന്താരാഷ്ട്ര തലത്തില്‍ സൈബര്‍ ക്രൈമുകള്‍ക്ക് വ്യവസായത്തിന്‍റെ മുഖം വന്നു ചേരുന്നതായി പറയുന്നത് യു കെയിലെ ഇന്‍റര്‍നെറ്റ് സുരക്ഷാ സ്ഥാപനമായ സിം ടെക്കാണ്.

ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍ ബാങ്ക അക്കാഉണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിങ്ങനെ ഡേറ്റാബേസിലെ വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിലേക്കാണ് ഡോളറുകള്‍ ഒഴുകുന്നത്. ഇങ്ങനെ മില്യണ്‍ കണക്കിനു ഡോളറുകള്‍ ഒഴുകുന്നതു കൊണ്ടാണ് സൈബര്‍ക്രൈം തഴയ്‌ക്കുന്നതെന്നും സ്ഥാപനം പറയുന്നു.

സൈബര്‍ കുറ്റകൃത്യം ചെയ്യാന്‍ അറിയില്ലാത്തവര്‍ക്ക് ടൂളുകള്‍ നല്‍കാന്‍ വരെ വെബ്സൈറ്റുകള്‍ ഉണ്ടെന്നതാണ് കണ്ടെത്തല്‍. കണക്കില്ലാത്ത തരത്തിലുള്ള മെലീഷ്യസ് പ്രോഗ്രാമുകള്‍ നെറ്റിലൂടെ ഒഴുകുന്നതു തന്നെ ഇതിനു വലിയ ഉദാഹരണമായി സ്ഥാപനം ചൂണ്ടിക്കാട്ടുന്നു.

2007 ലെ ആറു മാസം കൊണ്ട് 212,101 പുതിയ ഭീഷണികളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. വെറും ആറുമാസ കാലയളവു കൊണ്ട് പെരുകിയത് 185 ശതമാനമായിരുന്നു. നെറ്റിലേക്കു കടബ്ന്നു കയറാന്‍ സഹായിക്കുന്ന ടൂള്‍ കിറ്റുകള്‍ 49 ശതമാനത്തോളം കണ്ടെത്തിയതും ആറുമാസം കൊണ്ടാണെന്ന് സിമാന്‍ ടെക്ക് പറയുന്നു.

വെബ്ദുനിയ വായിക്കുക