ഐ ടി ശമ്പളം ഇന്ത്യ പിന്നില്‍

FILEFILE

ഇന്ത്യയില്‍ ഐടി രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ശമ്പളകാര്യത്തില്‍ തൃപ്തരായിരിക്കാം. എന്നാല്‍ ആഗോള നിലവാരത്തില്‍ നിങ്ങള്‍ക്ക് മതിയായ ശമ്പളം ലഭിക്കുന്നില്ലെന്നാണ് ഐ ടി ശമ്പള കാര്യത്തില്‍ പഠനം നടത്തിയ മെഴ്‌സെഴ്‌സ് എന്ന സ്ഥാപനത്തിന്‍റെ 2007 ലെ സാലറി സര്‍വേ സൂചിപ്പിക്കുന്നത്.

ഇന്ത്യന്‍ ഐ ടി പ്രൊഫഷണലുകളുടെ അഹങ്കാരത്തിനു കത്തി വയ്‌ക്കുന്ന സര്‍വെയില്‍ ഐ ടി രംഗത്ത് ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത് പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളാണ്. ഒന്നാം സ്ഥാനത്ത് സ്വിറ്റ്‌സര്‍ലന്‍ഡാണ്. തൊട്ടു പിന്നില്‍ ഡന്‍‌മാര്‍ക്കും ബല്‍ജിയവും. യു കെ നാലാം സ്ഥാനത്ത് നില്‍ക്കുന്നു.

അമേരിക്കയും കാനഡയും ആറും എട്ടും സ്ഥാനത്താണ്. 35 വിവിധ രാജ്യങ്ങളില്‍ 6,545 ഐ ടി കമ്പനികള്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന വാര്‍ഷിക തുകയെ ആസ്പദമാക്കിയാണ് ഈ കണക്ക്. ഏറ്റവും കുറഞ്ഞ ശമ്പളം നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. ബള്‍ഗേറിയ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ഇന്ത്യാ, ചെക്ക് റിപ്പബ്ലിക്ക് എന്നിങ്ങനെയാണ് ശമ്പള കാര്യത്തില്‍ ഏറ്റവും കുറവ് നല്‍കുന്ന രാജ്യങ്ങള്‍.

ശരാശരിയില്‍ നല്‍കിയിരിക്കുന്ന കണക്കില്‍ ഒന്നാം സ്ഥാനക്കാരായ സ്വിറ്റ്‌സര്‍ലന്‍ഡ് 140,960 ഡോളര്‍ ഒരു വര്‍ഷം ഐ ടി തൊഴിലാളികള്‍ക്കായി ചെലവാക്കുന്നു. രണ്ടാം സ്ഥാനക്കാരായ ഡെന്മാര്‍ക്ക് 123,080, ബെല്‍ജിയം 121,170 ഡോളര്‍ എന്നിങ്ങനെയാണ്. നാലും അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന യു കെ യും അയര്‍ലണ്ടും യഥാക്രമം 118,190 108,230 ഡോളറും അമേരിക്ക 107,500 ഡോളറും ഒരു വര്‍ഷം ഒഴുക്കുമ്പോള്‍ കാനഡയുടേത് 93,340 ഡോളറാണ്.

ഇന്ത്യ 25,000 ഡോളര്‍ നല്‍കുന്നു. ഏറ്റവും താഴെ നില്‍ക്കുന്ന വിയറ്റ്‌നാം ബള്‍ഗേറിയ, ഫിലിപ്പീന്‍സ് നല്‍കുന്നത് 15,470 ഡോളര്‍, 22,240 ഡോളര്‍, 22,280 ഡോളര്‍ എന്നിങ്ങനെയാണ്. അഞ്ചാം സ്ഥാനക്കാരായ ഇന്തോനേഷ്യ 31,720 ഡോളര്‍ നല്‍കുമ്പോള്‍ ചൈന(ഷംഗ് ഹായ്) 33,770 , മലേഷ്യ 35,260 ഡോളര്‍, ചെക്ക് റിപ്പബ്ലിക്ക് 35,880 ഡോളറുമാണ് നല്‍കുന്നത്. ചൈന (ബീജിംഗ്) 36,220 അര്‍ജന്‍റീന 43,180 നല്‍കുന്നു.

വെബ്ദുനിയ വായിക്കുക