സ്വന്തം കയ്യാല്‍ വിര്‍ച്വല്‍ ലോകം‍!

FILEFILE
നിങ്ങള്‍ വിര്‍ച്വല്‍ ലോകത്തില്‍ സന്തോഷം കണ്ടെത്തുന്ന ഒരു ടെക്ക് സാവിയാണെങ്കിലും അല്ലെങ്കിലും സ്വന്തം ഭാവനയ്‌ക്ക് അനുസരിച്ചുള്ള ഒരു വിര്‍ച്വല്‍ ലോകം ഒരുക്കാന്‍ ഒരുങ്ങിക്കൊള്ളൂ. കുഴപ്പിക്കുന്ന കമ്പ്യൂട്ടര്‍ ലാംഗ്വേജുകള്‍ അറിയണമെന്നു തന്നെയില്ല.

പിസികളിലോ മൊബൈല്‍ ഫോണിലോ ഓണ്‍ ലൈനിലോ എവിടെ വേണമെങ്കിലും നിങ്ങള്‍ക്ക് നിങ്ങളുടേതായ ത്രിമാന രൂപ്പത്തിലുള്ള ഒരു മായിക ലോകം സൃഷ്ടിക്കാന്‍ മെറ്റാപ്ലേസ് എന്ന ടൂള്‍ ഉപയോഗിക്കാം.

മെറ്റാപ്ലേസിനു പിന്നിലെ തലച്ചോറ് മള്‍ട്ടിപ്ലെയറുകളും ഓണ്‍ലൈന്‍ ഗെയിമുകളും വികസിപ്പിക്കുന്ന അള്‍ട്ടിമാ ഓണ്‍ലൈന്‍ സ്ഥാപനത്തിന്‍റെ ഡിസൈനറായ അമേരിക്കക്കാരന്‍ റാഫ്കോസ്റ്ററാണ്. ഇതിലെ ടൂളുകള്‍ ലളിതമായി കൈകാര്യം ചെയ്യാവുന്നവയാണെന്നു കോസ്റ്റര്‍ തന്നെ പറയുന്നു.

ഓരോ ബട്ടനുമായി ബന്ധപ്പെടുത്തി പെട്ടെന്നു തന്നെ ഒരു വിര്‍ച്വല്‍ ലോകം സൃഷ്ടിക്കാനാകും. ഒന്നിലധികം യൂസര്‍മാരുണ്ടെങ്കില്‍ 30 സെക്കന്‍ഡിന്‍ഡില്‍ കാര്യം എളുപ്പമാകുമെന്ന് കോസ്റ്റര്‍ പറയുന്നു. അടുത്ത വര്‍ഷം എത്തുന്ന പ്രോഗ്രാം നെറ്റില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്യാനും അവസരം ലഭിക്കും.

ചെറിയ ബില്‍ഡിംഗ് ബ്ലോക്കുകളിലൂടെയാണ് ഈ വിര്‍ച്വല്‍ ലോകം നിര്‍മ്മിക്കാന്‍ നിങ്ങള്‍ക്ക് സൌകര്യം ലഭിക്കുക. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇല്ലാത്തവര്‍ക്ക് ഗ്രാഫിക്കല്‍ ഇന്‍റര്‍ഫേസില്‍ രൂപപ്പെടുത്തിയിരിക്കുന്ന ടെം പ്ലേറ്റുകള്‍ വഴിയാണ് കാര്യങ്ങള്‍ നടത്താം.

സൈറ്റില്‍ ഒന്നിലധികം ലോകത്തിന്‍റേതായ ടെംപ്ലേറ്റുകളുണ്ട്. താല്പര്യമനുസരിച്ച് പസിള്‍ ഗെയിം പോലെ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാനാകും.വിനോദ പരിപാടിയായ ഗെയിമിംഗ്, സാമൂഹ്യ വത്ക്കരണം എ കോമേഴ്‌സ് തുടങ്ങിയ മേഖലകളെ വികസിപ്പിക്കുക കൂടുതല്‍ ആസ്വാദ്യകരമാക്കുക എന്ന ഉദ്ദേശമാണ് പിന്നില്‍

കമ്പ്യൂര്‍ട്ടര്‍ ലാംഗ്വേജ് അറിയുന്ന ഭാവനയുള്ളവര്‍ക്ക് സൈറ്റിനൊപ്പം കൊടുത്തിരിക്കുന്ന മേറ്റ്മാര്‍ക്കര്‍ എന്ന ലാംഗ്വേജില്‍ ക്ലിക്ക് ചെയ്‌‌ത് കൂടുതല്‍ മികച്ച ലോകം സൃഷ്ടിക്കാനാകും. പ്രാരംഭ ടെസ്റ്റുകള്‍ മാത്രം കഴിഞ്ഞ പ്രോഗ്രാം അടുത്ത വര്‍ഷം സൈറ്റില്‍ എത്തിക്കാമെന്നാണ് അണിയറക്കാര്‍ കരുതുന്നത്.

വെബ്ദുനിയ വായിക്കുക